Killed | 'കാഞ്ഞങ്ങാട്ട് മേകപ് ആർടിസ്റ്റായ യുവതിയെ കാമുകൻ ലോഡ്‌ജ് മുറിയിൽ കുത്തിക്കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി'
May 16, 2023, 17:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) മേകപ് ആർടിസ്റ്റായ യുവതിയെ കാമുകൻ ലോഡ്‌ജ് മുറിയിൽ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34) യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമെന്ന് കരുതുന്നു. കാഞ്ഞങ്ങാട് പുതിയകോട്ട സപ്തഗിരി ലോഡ്‌ജ് മുറിയിലാണ് യുവതി കൊല്ലപ്പെട്ടത്.
മുക്കുന്നോത്തെ കെ വി പ്രേമയുടെയും പരേതനായ ബാലകൃഷ്ണന്റെയും മകളാണ് ദേവിക. ഭർത്താവ്: രാജേഷ് (ചെറുപുഴ). മക്കൾ: ആദിയ, അലൻ (ഇരുവരും പാലക്കുന്ന് അംബികാ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ) സഹോദരൻ: ദിലീപ് കുമാർ (ഗൾഫ്).
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാമുകനായ സതീഷ് (36) കൊല നടത്തിയ ശേഷം ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് കീഴടങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സതീഷിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ, സിഐ കെപി ഷൈൻ, എസ്ഐ കെവി ഗണേഷ് എന്നിവർ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
യുവതി ഒന്നിച്ചുകഴിയാൻ വിസമ്മതിച്ചതാവാം കൊലയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. ലോഡ്‌ജ് മുറി മുറി പുറത്ത് നിന്ന് പൂട്ടിയശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ചൊവ്വാഴ്ചയാണ് ഇവർ മുറിയെടുത്തത്.
ഇരുവരും നേരത്തെ തന്നെ പ്രണയത്തിലായിരുന്നുവെന്നും രണ്ടുപേരും വിവാഹിതരാണെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്. യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇവർ തമ്മിലുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.
Keywords: Kerala News, Malayalam News, Kasaragod News, Kanahagad News, Crime, Crime News, Murder, Murder News, Killed, Young woman killed in lodge room.
< !- START disable copy paste --> < !- START disable copy paste -->