Arrested | 'കാസർകോട്ടേക്ക് കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നവരിൽ പ്രധാനിയായ യുവാവ് അറസ്റ്റിൽ'; പിടികൂടിയത് ബെംഗ്ളൂറിൽ നിന്നെന്ന് പൊലീസ്
Sep 30, 2022, 21:52 IST
കാസർകോട്: (www.kasargodvartha.com) ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്നതിൽ പ്രധാനിയായ യുവാവിനെ ബെംഗ്ളൂറിൽ നിന്ന് പിടികൂടിയതായി ബേക്കൽ പൊലീസ് അറിയിച്ചു. അസ്രു എന്ന് വിളിക്കുന്ന അസ്ഹറുദ്ദീൻ എജി (24) ആണ് അറസ്റ്റിലായത്. ബേക്കൽ ഡിവൈഎസ്പി സികെ സുനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ വിപിൻ യുപി യുടെ നിർദേശാനുസരണം ബേക്കൽ എസ്ഐ എം രജനീഷും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ് കെ ഡോൺ, സനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ ബെംഗ്ളുറു മടിവാളയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള പൊലീസ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ യോദ്ധാവിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശാനുസരണം ജില്ലയിൽ ഉടനീളം മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് അസ്ഹറുദ്ദീന്റെ വീട്ടിൽ വില്പനക്കായി സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് ബേക്കൽ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ഒന്നാം പ്രതിയായ അസ്ഹറുദ്ദീൻ അന്ന് ഒളിവിൽ പോവുകയും രണ്ടാം പ്രതി നാസറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്ന അസ്ഹറുദ്ദീൻ അറസ്റ്റിൽ ആയതെന്ന് പൊലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, News, Top-Headlines, Crime, Arrest, Police, Kanjavu, Youth, Police, Karnataka, Minister, Young man who is selling cannabies, arrested.