Arrested| ഉല്‍സവപറമ്പില്‍ യുവാവിന് വെട്ടേറ്റു; പ്രതി അറസ്റ്റില്‍
May 4, 2022, 20:09 IST
ആദൂര്‍: (www.kasargodvartha.com) ഉത്സവപറമ്പില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. ഉത്സവകമ്മിറ്റി ഭാരവാഹിയും അഡൂര്‍ പള്ളത്തുപാറയിലെ ഡ്രൈവറുമായ അജിത്തി(40)നാണ് വെട്ടേറ്റത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത പൊലീസ് അഡൂരിലെ ഗിരീഷിനെ(38) അറസ്റ്റ് ചെയ്തു.
പള്ളത്തുപാറയില്‍ നടന്ന വിഷ്ണുമൂര്‍ത്തി ഒറ്റക്കോലമഹോത്സവത്തിനിടെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഗിരീഷ് അജിത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചത്.
പള്ളക്ക് ആഴത്തില്‍ മുറിവേറ്റ അജിത്ത് സ്വകാര്യാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് ഗിരീഷിനെ ആദൂര്‍ സി.ഐ എ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഗിരീഷ് നിരവധി കേസുകളില്‍ പ്രതിയാണ്.2001ല്‍ വധശ്രമക്കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Arrest, Stabbed, Police, Attack, Accused, Festival, Adhur, Young man stabbed at festival ground ; Man arrested.
< !- START disable copy paste -->