city-gold-ad-for-blogger

എറണാകുളത്ത് അച്ഛന്‍ മകനെ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

കൊച്ചി: (www.kasargodvartha.com 03.07.2021) എറണാകുളം ഉദയംപേരൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. എം എല്‍ എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷ് (45) ആണ് മരിച്ചത്. സന്തോഷിന്റെ അച്ഛനായ സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ രണ്ട് പേര്‍ മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.

മകന്‍ സ്ഥിരമായി മദ്യപിച്ചെത്തി മര്‍ദിക്കുന്നതിനാല്‍ കുറേ നാളുകളായി കാന്‍സര്‍ രോഗിയായ സോമന്‍ മകളുടെ വീട്ടിലായിരുന്നു. ഈയിടെയാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷ് തന്നെ മര്‍ദിച്ചതായി സോമന്‍ പറയുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായതിനാല്‍ അയല്‍വാസികള്‍ അന്വേഷിച്ചതുമില്ല.

 എറണാകുളത്ത് അച്ഛന്‍ മകനെ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

രാത്രി 12 മണിയോടെയാണ് കൊലപാതകം നടക്കുന്നത്. അയല്‍വാസികള്‍ എത്തിയപ്പോള്‍ കുത്തേറ്റ് കിടക്കുന്ന സന്തോഷിനെയാണ് കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

മകന്റെ മര്‍ദനം സഹിക്കാന്‍ കഴിയാതെയാണ് കൊലപ്പെടുത്തിയതെന്ന് അച്ഛന്‍ പൊലീസിന് മൊഴി നല്‍കി.

Keywords: News, Kerala, State,T op-Headlines, Crime, Police, Custody, Accuse, Young man killed in Ernakulam

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia