Found Dead | യുവാവ് കാസർകോട്ടെ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ
കാസർകോട്: (KasargodVartha) യുവാവിനെ കാസർകോട് നഗരത്തിലെ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള റഹ്‌മത് നഗർ കണ്ണിയടുക്കം ഹൗസിലെ കെ ഹസൈനാർ (33) ആണ് മരിച്ചത്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള താജ് ലോഡ്‌ജിൽ മുറിയെടുത്തിരുന്ന യുവാവിനെ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ലോഡ്‌ജ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ടിപർ ലോറി ഡ്രൈവറാണ് ഹസൈനാർ. മാഹിൻ കുട്ടി - നഫീസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഹുസൈൻ, ഖാദർ, സുബൈദ.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056).