Found Dead | യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Dec 28, 2024, 20:38 IST
Photo: Arranged
● തിലക് ആൽവയാണ് മരിച്ചത്
● സംഭവം നടന്നത് നെല്ലിക്കുന്ന് റെയിൽവേ പാലത്തിന് സമീപമാണ്.
● പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കാസർകോട്: (KasargodVartha) യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഷിറിബാഗിലു കജെ കൈലാഷ് കൃപയിൽ ബാലകൃഷ്ണ ആൽവ - സോമാവതി ദമ്പതികളുടെ മകൻ എസ് ബി തിലക് ആൽവ (39) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നെല്ലിക്കുന്ന് റെയിൽവേ പാലത്തിന് സമീപമാണ് തിലകിന്റെ മൃതദേഹം കണ്ടെത്തിയത്.
വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അവിവാഹിതനാണ് തിലക്. സഹോദരങ്ങൾ: വാണി, നീതി. കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
#Kasaragod #TrainAccident #Tragedy #KeralaNews #LocalNews #RIP