Accused escaped | കാസര്‍കോട്ട് വീണ്ടും റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു; കടന്നുകളഞ്ഞത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ
Jul 13, 2022, 19:24 IST
കാസര്‍കോട്: (www.kasargodvartha .com) കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഹ്മദ് കബീര്‍ ആണ് ബുധനാഴ്ച ഉച്ചയോടെ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോടതി സമുച്ചയത്തിന് മുന്നിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയപ്പോഴാണ് ഇയാള്‍ കടന്നുകളഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.
ഇക്കഴിഞ്ഞ മെയ് 23ന് ആണ് കബീറിനെ മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവയില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് മാരക മയക്കുമരുന്നായ എംഡിഎംഎ എത്തിച്ച് വിതരണം ചെയ്യുന്ന അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തില്‍ പെട്ട പ്രധാനിയാണ് കബീറെന്ന് പൊലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്ന കബീറിനെ രണ്ട് പൊലീസുകാരുടെ അകമ്പടിയോടെ കോടതിയില്‍ എത്തിച്ചിരുന്നു. ഇതിനിടെയാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ മെയ് മാസത്തില്‍ മയക്കുമരുന്ന് അടക്കം നിരവധി കേസുകളില്‍ പ്രതിയായ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അമീര്‍ അലി (23) യും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് ബെംഗ്‌ളൂറില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
Keywords: News, Kerala, Kasaragod, Top-Headlines, Jail, Accused, Escaped, Police, Crime, Court, Remand, Investigation, Drugs, Young man escaped from police custody. < !- START disable copy paste -->