നീർച്ചാലിൽ വാഹനാപകടം: സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു
● കന്യപ്പാടി മാടത്തടുക്കയിലെ മുഹമ്മദ് സൈനുദ്ദീൻ ആണ് മരിച്ചത്.
● കുമ്പള–മുള്ളേരിയ കെ എസ് ടി പി റോഡിലെ എസ് ബി ഐ ബാങ്കിന് മുന്നിലായിരുന്നു അപകടം.
● സീതാംഗോളിയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു മരിച്ച യുവാവ്.
● കാറുമായുള്ള ശക്തമായ കൂട്ടിയിടിയിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു.
● യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു സൈനുദ്ദീൻ.
● മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബദിയടുക്ക: (KasargodVartha) കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാലിലാണ് അപകടം സംഭവിച്ചത്. സീതാംഗോളിയിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന കന്യപ്പാടി മാടത്തടുക്കയിലെ മുഹമ്മദ് സൈനുദ്ദീൻ (29) ആണ് മരിച്ചത്.
ബുധനാഴ്ച, (ഡിസംബർ 31) പുലർച്ചെ 6.15 ഓടെയാണ് അപകടമുണ്ടായത്. കുമ്പള–മുള്ളേരിയ കെ എസ് ടി പി റോഡിലെ എസ് ബി ഐ ബാങ്കിന് മുൻപിലായിരുന്നു സംഭവം. പെട്രോൾ പമ്പിൽ രാവിലെ ജോലിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ മുഹമ്മദ് സൈനുദ്ദീൻ അപകടത്തിൽപ്പെടുകയായിരുന്നു. കാറുമായുണ്ടായ ശക്തമായ കൂട്ടിയിടിയിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. കാറിന്റെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു മുഹമ്മദ് സൈനുദ്ദീൻ. അബ്ദുൽ റഹ്‌മാൻ–ആയിഷ ദമ്പതികളുടെ മകനാണ്. ഫൗസിയയാണ് ഭാര്യ. ഇബാൻ ഏക മകനാണ്. സഹോദരങ്ങൾ: അബ്ദുൾ ഖാദർ, റസിയ.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുഹമ്മദ് സൈനുദ്ദീന്റെ അപ്രതീക്ഷിത മരണവാർത്തയുടെ നടുക്കത്തിലാണ് നാട്. അപകടവുമായി ബന്ധപ്പെട്ട് ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: 29-year-old Muhammed Zainuddin died in a road accident at Badiyadka.
#Badiyadka #RoadAccident #Kasargod #KeralaNews #AccidentNews #Zainuddin






