Young man died | 'പെരുന്നാള്‍ ദിവസം തലക്കടിയേറ്റ യുവാവ് മരിച്ചു'; അയല്‍വാസി അറസ്റ്റില്‍
Jul 28, 2022, 21:25 IST
മാങ്ങാട്: (www.kasargodvartha.com) തലക്കടിയേറ്റ് മംഗ്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചതായി പൊലീസ്. സംഭവത്തില്‍ അയല്‍വാസിയെ മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ബാര മീത്തല്‍ മാങ്ങാട് താമസിക്കുന്ന ടി എ റശീദ് (42) ആണ് മരിച്ചത്. ഹബീബ് എം (40) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജൂലൈ 10ന് പെരുന്നാള്‍ ദിവസം കൂളിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങവെ റശീദിനെ അയല്‍വാസിയായ ഹബീബ് മുന്‍വിരോധത്താല്‍ ആണി തറച്ച മരവടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ റശീദിനെ ആദ്യം ഉദുമ ആശുപത്രിയിലും പിന്നീട് ഗുരുതരമായതിനാല്‍ മംഗ്ലൂറിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലും കൊണ്ടുപോയി ചികിത്സിച്ച് വരികയായിരുന്നു. ചികിത്സയില്‍ പുരോഗതി ഇല്ലാത്തതിനാല്‍ വ്യാഴാഴ്ച കാസര്‍കോട് ആശുപത്രിയിലേക്ക് കൊണ്ടുവരികയും വഴിയില്‍ വെച്ച് റശീദ് മരണപ്പെടുകയുമായിരുന്നു.
സംഭവത്തില്‍ റശീദിന്റെ ബന്ധുവായ മുഹമ്മദ് സല്‍മാന്‍ ഫാരിസിന്റെ പരാതിയില്‍ ഹബീബിനെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. ഇയാളെ വ്യാഴാഴ്ച വൈകുന്നേരം സിഐ ടി ഉത്തംദാസ്, ജൂനിയര്‍ എസ്‌ഐ ശരത് സോമന്‍, പൊലീസുകാരായ പ്രദീപ് കുമാര്‍, അജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ് ദുര്‍ഗ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് ഉത്തംദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. റശീദിന്റെ മൃതദേഹം ഉത്തംദാസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ടത്തിനായി കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലേക്ക് മാറ്റി. സംഭവ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു.
Keywords: News, Kerala, Kasaragod, Top-Headlines, Crime, Assault, Murder, Investigation, Young man died; complaint of assault.
< !- START disable copy paste -->