അജ്ഞാത സംഘം വീട്ടുവരാന്തയിൽ ഡോക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പൊലീസ് കേസെടുത്തു
Feb 28, 2022, 12:28 IST
മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 28.02.2022) അജ്ഞാത സംഘം വീട്ടുവരാന്തയിൽ ഡോക്ടറായ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഗ്രാൽ പുത്തൂർ സിപിസിആർഐ ഗസ്റ്റ് ഹൗസിന് സമീപം താമസിക്കുന്ന അബ്ദുൽ നാസറിന്റെ മകൻ ഡോ. ശാബിൽ നാസറിനാണ് (27) പരിക്കേറ്റത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹം ഡോക്ടറായി സേവനമനുഷ്ഠിക്കുന്നത്. യുവാവ് അപകട നില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.
ഞായറാഴ്ച രാത്രി 11.45 മണിയോടെയാണ് സംഭവം നടന്നത്. ഒരു സത്കാരത്തിന് പോയി തിരികെയെത്തി വീടിന്റെ മുൻ ഭാഗത്തുള്ള കസേരകൾ അടുക്കിവെക്കുന്നതിനിടെ ഒരു സംഘം ആളുകൾ ശാബിലിനെ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പരാതി. വീടിന്റെ മുൻഭാഗം ചോരക്കറകൾ നിറഞ്ഞ അവസ്ഥയിലാണുള്ളത്. സ്ഥലത്ത് നിന്ന് ഒരു പേന കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വിവരമറിഞ്ഞു ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ, സി ഐ പി അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലം സന്ദർശിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമിച്ചത് മുഖംമൂടി ധരിച്ച മൂന്നംഗ സംഘമാണെന്നും കൂടുതൽ ആളുകൾ ഉണ്ടായിരിക്കാമെന്നും സംശയിക്കുന്നു.
എന്നാൽ ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സത്കാരത്തിന് പോയ സമയത്ത് വീട്ടിൽ സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോഷണമാണ് ലക്ഷ്യമെങ്കിൽ ഈ സമയത്ത് ആകാമായിരുന്നുവെന്നും കാരണങ്ങൾ വേറെയെന്തെങ്കിലും ആയിരിക്കാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ബന്ധുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kasaragod, Mogral Puthur, Top-Headlines, Crime, Attack, Police, Investigation, Assault, Injured, Man, Criminal-gang, Young man assaulted; Seriously injured.
< !- START disable copy paste -->