city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് എംഡിഎംഎയുമായി അറസ്റ്റിൽ; 'പിടിയിലായത് വിദ്യാർഥികൾക്ക് അടക്കം മയക്കുമരുന്ന് എത്തിച്ച് നൽകുന്ന പ്രധാന കണ്ണി'

ബേക്കൽ: (www.kasargodvartha.com 26.03.2022) നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് എംഡിഎംഎയുമായി അറസ്റ്റിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഇംതിയാസ് (30) ആണ് അറസ്റ്റിലായത്. 10.07 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടികൂടി. 32000 രൂപയും, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം, ഇലക്ട്രോണിക് ത്രാസ് എന്നിവയും പൊലീസ് പിടികൂടിയിട്ടുണ്ട്.

  
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് എംഡിഎംഎയുമായി അറസ്റ്റിൽ; 'പിടിയിലായത് വിദ്യാർഥികൾക്ക് അടക്കം മയക്കുമരുന്ന് എത്തിച്ച് നൽകുന്ന പ്രധാന കണ്ണി'



ബേക്കൽ ഡി വൈ എസ് പി, സി കെ സുനിൽകുമാർ, പൊലീസ് ഇൻസ്‌പെക്ടർ വിപിൻ യു പി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബേക്കൽ ജംഗ്ഷന് അടുത്തുള്ള ഒരു കെട്ടിടത്തിന് സമീപത്തുനിന്നാണ് സാഹസികമായി പിടികൂടിയത്. മയക്കുമരുന്ന് കടത്ത്, കവർച, ഭവനഭേദനം, മോഷണം, തട്ടിക്കൊണ്ട് പോകൽ, എന്നിങ്ങനെ ജില്ലക്കകത്തും, പുറത്തും നിരവധി കേസുകളിലെ പ്രതിയാണ് ഇംതിയാസെന്ന് പൊലീസ് അറിയിച്ചു.

ജില്ലയിലെ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇംതിയാസെന്നും വിവിധ സ്ഥലങ്ങളിൽ മുറിയെടുത്ത് നിന്ന് ചെറുപ്പക്കാർക്കും, വിദ്യാർഥികൾക്കും മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് നിരീക്ഷിച്ചു വരവേയാണ് വലയിലായതെന്നും പൊലീസ് പറഞ്ഞു.

Keywords:  Kasaragod, Bekal, News, Top-Headlines, Case, Police, MDMA, Drugs, Arrest, Youth, Police-station, Theft, Crime, Investigation, Young man arrested with MDMA.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia