സ്ത്രീകളെ വിറപ്പിച്ച ആ മാല മോഷ്ടാവിന് ഒടുവിൽ പിടിവീണു; തെളിഞ്ഞത് ബൈകിലെത്തി മാല പറിച്ചെടുത്തെന്ന നിരവധി കേസുകൾ
Jan 19, 2022, 18:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.01.2022) സ്ത്രീകളെ വിറപ്പിച്ച ആ മാല മോഷ്ടാവിന് ഒടുവിൽ പിടിവീണു. ഇതോടെ തെളിഞ്ഞത് ബൈകിലെത്തി മാല പറിച്ചെടുത്തെന്ന നിരവധി കേസുകൾ. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് നിസാമുദ്ദീനെ (21) ആണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈൻ, സബ് ഇൻസ്പെക്ടർ കെ പി സതീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് പടന്നക്കാട് എസ് എന്‍ എ യു പി സ്‌കൂളിന് അടുത്തുള്ള ദിനേശ് ബീഡി തൊഴിലാളി രോഹിണിയുടെ കഴുത്തില്‍ നിന്ന് ബൈകിലെത്തി രണ്ടര പവൻ തൂക്കം വരുന്ന സ്വര്‍ണമാല പറിച്ചെടുത്ത് രക്ഷപ്പെട്ടെന്ന കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് നഗരത്തില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മാല മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്തെന്നും തൊണ്ടി മുതലുകള്‍ വില്‍പന നടത്തിയ സ്ഥലവും മറ്റും ഇയാള്‍ വിശദീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. യുവാവിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തൊണ്ടി മുതലുകള്‍ കണ്ടെടുക്കും. മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ബൈകും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട് നെല്ലിക്കാട്ട് ദിനേശ് ബീഡി തൊഴിലാളി ചെട്ടംവയലിലെ ശാരദയുടെ അഞ്ച് പവന്‍ തൂക്കം വരുന്ന മാലയും അടുത്ത ദിവസം തന്നെ ചാലിങ്കാലിലെ കുടുംബശ്രീ പ്രവര്‍ത്തക വി വി ഗീതയുടെ നാലരപ്പവന്‍ തൂക്കം വരുന്ന സ്വർണ മാലയും ബൈകിലെത്തി പൊട്ടിച്ച് കൊണ്ടുപോയത് താനാണെന്ന് യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കൂടുതൽ മോഷണങ്ങളിൽ യുവാവിന് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. കവർച നടന്ന പ്രദേശങ്ങളിലെ സി സി ടി വികളടക്കം പരിശോധിച്ചാണ് യുവാവിലേക്ക് പൊലീസ് എത്തിയത്. എളുപ്പത്തിൽ പണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാൾ മോഷണത്തിലേക്ക് തിരിഞ്ഞതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
< !- START disable copy paste -->

Keywords: Kanhangad, Kasaragod, Kerala, News, Top-Headlines, Crime, Police, Theft, Bike, Police-station, Arrest, Case, Complaint, Investigation, Cash, Shop, Young man arrested in theft case.