Crime | കാസർകോട് പടന്നയിൽ സ്കൂൾ പരിസരത്തെ കുറ്റിക്കാട്ടിൽ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾക്ക് കിട്ടിയത് 12 കുപ്പി മദ്യം! പൊലീസിൻ്റെ സാന്നിധ്യത്തിൽ ഒഴുക്കി കളഞ്ഞു

● നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് സ്ഥലത്തെത്തി.
● പ്രദേശത്ത് മദ്യ വിതരണം നടത്തുന്നവർ ഒളിപ്പിച്ചതാകാം എന്നാണ് സംശയം.
പടന്ന: (KasargodVartha) സ്‌കൂൾ പരിസരത്തെ കുറ്റിക്കാട്ടിൽ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾക്ക് കിട്ടിയത് 12 കുപ്പി മദ്യം. സ്ഥലത്തെത്തിയ ചന്തേര പൊലീസിൻ്റെ സാന്നിധ്യത്തിൽ മദ്യം കുറ്റിക്കാട്ടിൽ തന്നെ ഒഴുക്കി കളഞ്ഞു. ബുധനാഴ്ച രാവിലെ 11 മണിയോടെ പടന്നയിലെ സ്വകാര്യ സ്‌കൂളിന് സമീപത്തെ കുറ്റിക്കാട് വെട്ടിതെളിക്കുന്നതിനിടയിലാണ് 12 കുപ്പി മദ്യം കിട്ടിയത്.
തൊഴിലാളികൾ പ്രദേശവാസികളെ വിവരമറിയിക്കുകയും ചന്തേര പൊലീസിനെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ മദ്യം അവിടെ തന്നെ ഒഴുക്കി കളയുകയായിരുന്നു. പ്രദേശത്ത് മദ്യ വിതരണം നടത്തുന്നവർ കുറ്റിക്കാട്ടിൽ സൂക്ഷിച്ചതാണ് ഇതെന്ന് സംശയമുണ്ട്.
പടന്ന ടൗണിലും പ്രാന്തപ്രദേശങ്ങളിലും മദ്യവും മറ്റ് ലഹരി പദാർഥങ്ങളുടെയും വിൽപനയും ഉപയോഗവും വർധിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കൊച്ചു കുട്ടികളടക്കം പഠിക്കുന്ന സ്‌കൂളിനടുത്ത് മദ്യം സൂക്ഷിച്ചതിനെതിരെ നാട്ടുകാർ അമർഷത്തിലാണ്. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Workers discovered 12 bottles of alcohol near a school in Paddanna. The liquor was disposed of by the police, with locals demanding stronger action.
#LiquorFind #CrimeAlert #PaddannaNews #PoliceAction #SocialConcerns #LocalNews