നഗരമധ്യത്തിലെ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Aug 9, 2018, 16:35 IST
കൊച്ചി: (www.kasargodvartha.com 09.08.2018) നഗരമധ്യത്തിലെ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബാനര്‍ജി റോഡില് കണ്ണംകുന്നത്ത് ആശ്രമത്തിനു സമീപത്ത് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജ(44)യാണ് മരിച്ചത്.
പ്രദേശത്ത് മാസങ്ങളായി ഓടയുടെ സ്ലാബ് തകര്‍ന്നുകിടക്കുന്ന നിലയിലാണ്. ഈ സ്ലാബുകള്‍ക്കുതാഴെ ഓടയിലാണു മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി സ്ഥലത്തു അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് മരിച്ച സ്ത്രീയെന്ന് പോലീസ് പറഞ്ഞു.
സ്ത്രീയ്ക്കൊപ്പമുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതില്‍നിന്നും സ്ലാബ് തകര്‍ന്ന ഓടയില്‍ കാല്‍ വഴുതി വീണതാണെന്ന മൊഴിയാണു ലഭിച്ചതെന്നു പോലീസ് പറഞ്ഞു. സെന്‍ട്രല്‍ പോലീസ് അന്വേഷണം തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Ernakulam, news, Top-Headlines, Crime, Police, Deadbody, Women, Drainage, Women's dead body found at drainage