city-gold-ad-for-blogger

സ്ത്രീധനത്തുക ചോദിച്ച് യുവതിയെ ഭര്‍ത്താവും മാതാവും കൂടി പഞ്ചസാര നല്‍കി ഇഞ്ചിഞ്ചായി കൊന്നു, മാനസീക - ശാരീരിക പീഡനവും പട്ടിണിക്കിടലും വ്യക്തമായത് ഡോക്ടര്‍ സംശയിച്ചതോടെ

ഓയൂര്‍: (www.kasargodvartha.com 30.03.2019) യുവതിയെ ഭര്‍ത്താവും മാതാവും കൂടി പഞ്ചസാര തീറ്റിച്ച് ഇഞ്ചിഞ്ചായി കൊന്നു. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തുഷാര ഭവനില്‍ തുളസീധരന്‍ - വിജയലക്ഷ്മി ദമ്പതികളുടെ മകളും ഓയൂര്‍ ചെങ്കുളം, പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാലിന്റെ ഭാര്യയുമായ തുഷാര കഴിഞ്ഞ 21നാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്തുലാല്‍ (30), ചന്തുലാലിന്റെ മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. സ്ത്രീധന പീഡനം, മാനസികവും ശാരീരികവുമായ പീഡനം, പട്ടിണിക്കിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഇരുവരേയും കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു.

ആശുപത്രിയിലെത്തിചച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സംശയിച്ചതോടെയാണ് മാനസീക-ശാരീരിക പീഡനവും പട്ടിണിക്കിടലും വ്യക്തമായത്. യുവതിയെ മരിച്ചനിലയിലാണ് മാര്‍ച്ച് 21ന് രാത്രി പന്ത്രണ്ട് മണിയോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ മരണകാരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് വര്‍ഷങ്ങളായി ഭര്‍ത്താവും, അമ്മായി അമ്മയും തുഷാരയെ നീണ്ട കൊടുംപീഡനങ്ങള്‍ക്ക് ഇരയാക്കിയതായി വ്യക്തമായത്.

ഭക്ഷണം ലഭിക്കാതെ ശരീരം ശോഷിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഇത് കൂടാതെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി ന്യൂമോണിയ ബാധിച്ചാണ് മരണകാരണമെന്ന് കണ്ടെത്തി.

യുവതിയെ മനപൂര്‍വം പട്ടിണിക്കിട്ടതാണെന്ന് വ്യക്തമായതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവും അമ്മയും സമ്മതിച്ചു. സ്ത്രീധനത്തുക നല്‍കാത്തതിന്റെ പേരില്‍ വര്‍ഷങ്ങളായി യുവതിയെ ഉപദ്രവിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും മാത്രമേ തുഷാരയ്ക്ക് നല്‍കിയിരുന്നുള്ളൂവെന്ന് ചന്തുലാല്‍ പോലീസിനോട് പറഞ്ഞു. ദമ്പതികള്‍ക്ക് ജാന്‍സി (4), ജിന്‍സി (ഒന്നര) എന്നീ രണ്ട് മക്കളുണ്ട്.

തുഷാരയെ ചന്തുലാല്‍ വിവാഹം ചെയ്തത് 2013ലായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോള്‍  ചന്തുലാല്‍ രണ്ടുലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാര്‍ നല്‍കിയില്ല. തുടര്‍ന്ന് ചന്തുലാലും മാതാവും തുഷാരയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു. സ്വന്തം വീട്ടിലേക്ക് പോകാനോ ബന്ധുക്കളുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടു വര്‍ഷത്തിനിടെ രണ്ടു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്. തുഷാരയെ കാണാന്‍ ബന്ധുക്കള്‍ എത്തിയാല്‍ പോലും മടക്കി അയയ്ക്കും. അവര്‍ വന്നതിന്റെ പേരില്‍ തുഷാരയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു.

വീട്ടില്‍ മന്ത്രവാദവും ആഭിചാരവും നടന്നിരുന്നുവെന്നും സൂചനയുണ്ട്. തകരഷീറ്റ് കൊണ്ട് നാലുപാടും ഉയരത്തില്‍ മറച്ച പുരയിടത്തിലാണ് ചന്തുലാലിന്റെ വീട്. അമ്മ ഗീതലാല്‍ വീടിന് മുന്നില്‍ ക്ഷേത്രം കെട്ടി മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നു. ഇതിനായി നിരവധി പേര്‍ ഗാതലാലിന്റെ അടുക്കലെത്തിയിരുന്നു. ഇവര്‍ പുറംലോകവുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. പലപ്പോഴും വീട്ടില്‍നിന്നു ബഹളവും നിലവിളിയും കേട്ടിരുന്നതായി നാട്ടുകാരും പറയുന്നു. മന്ത്രവാദവുമായി മരണത്തിന് ബന്ധമുണ്ടോയെന്നും മറ്റും അന്വേഷിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

സ്ത്രീധനത്തുക ചോദിച്ച് യുവതിയെ ഭര്‍ത്താവും മാതാവും കൂടി പഞ്ചസാര നല്‍കി ഇഞ്ചിഞ്ചായി കൊന്നു, മാനസീക - ശാരീരിക പീഡനവും പട്ടിണിക്കിടലും വ്യക്തമായത് ഡോക്ടര്‍ സംശയിച്ചതോടെ

Keywords:  Kerala, Kollam, wife, Dowry-harassment, husband, Sugar, Murder, case, Top-Headlines, Crime, Women murdered after dowry harassment 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia