ഭര്‍ത്താവിനെ പാട്ടിലാക്കിയ യുവതിയും സംഘവും ചേര്‍ന്ന് തന്നെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിക്കുന്നതായി യുവതി; ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പോലീസ് അന്വേഷിക്കുന്നില്ലെന്നും യുവതിയുടെ വെളിപ്പെടുത്തല്‍; പെണ്‍വാണിഭ സംഘത്തെ ഭയന്ന് യുവതി മറ്റൊരു സ്ഥലത്ത് അഭയം തേടി, അന്വേഷണം നടക്കുന്നതായി പോലീസ്
Jul 24, 2018, 17:39 IST
കാസര്‍കോട്: (www.kasargodvartha.com 24.07.2018) ഭര്‍ത്താവിനെ പാട്ടിലാക്കിയ യുവതിയും സംഘവും ചേര്‍ന്ന് തന്നെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിക്കുന്നതായി യുവതി പറഞ്ഞു. ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും യുവതി വെളിപ്പെടുത്തി. പെണ്‍വാണിഭ സംഘത്തെ ഭയന്ന് യുവതി മറ്റൊരു സ്ഥലത്ത് അഭയം തേടി.
നേരത്തെ ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്നിരുന്ന 40 കാരിയായ സ്ത്രീയും ഇവരുടെ ഭര്‍ത്താവും മറ്റു ചിലരും ചേര്‍ന്ന് പെണ്‍വാണിഭത്തിന് തന്നെ നിര്‍ബന്ധിക്കുകയായിരുന്നു. സംഘത്തിന്റെ ഭീഷണി കാരണം യുവതി ഉളിയത്തടുക്കയില്‍ നിന്നും ചൗക്കിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഇപ്പോള്‍ അഭയം തേടിയിരിക്കുന്നത്. തന്റെ ഭര്‍ത്താവ് ഉന്നത വിദ്യാഭ്യാസം നേടിയ കര്‍ണാടക ദാവണ്‍ങ്കര സ്വദേശിയാണെന്നും ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുകൊണ്ടിരിക്കെ മറ്റൊരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്നിരുന്ന യുവതി തന്റെ ഭര്‍ത്താവിനെ പാട്ടിലാക്കുകയായിരുന്നുവെന്നും അവരുടെ ഡ്രൈവറായി ഭര്‍ത്താവ് ഇപ്പോള്‍ ജോലി ചെയ്തുവരികയാണെന്നും യുവതി പറയുന്നു.
പെണ്‍വാണിഭത്തെ എതിര്‍ത്തപ്പോള്‍ തന്നെ ഭര്‍ത്താവ് വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചതായും എട്ടു മാസം ഗര്‍ഭിണിയായ യുവതി വെളിപ്പെടുത്തുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടുപോലും പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയുടെ വാക്കുകള്‍ കേട്ട് ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചുവരികയാണ്. യുവതിയും ഭര്‍ത്താവും നിരവധി സ്ത്രീകളെ ക്വാര്‍ട്ടേഴ്‌സില്‍ പെണ്‍വാണിഭത്തിനായി കൊണ്ടുവരുന്നുണ്ടെന്നും പലരും ഇവിടെ കാറുകളിലും മറ്റുമായി വന്നു പോകുന്നുണ്ടെന്നും യുവതി ആരോപിക്കുന്നു. യുവതിയും ഭര്‍ത്താവും പലതവണ തന്നെ സമീപിച്ച് പെണ്‍വാണിഭത്തിനായി നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോഴാണ് ക്രൂരമായി പെരുമാറാന്‍ തുടങ്ങിയത്. തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി 70,000 രൂപ എടുത്തുകൊണ്ടു പോവുകയും ചെയ്തു.
സ്ത്രീ സൗഹൃദ പോലീസാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും തന്റെ പരാതിയില്‍ ഇതുവരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഭര്‍ത്താവുമായി ഇനി ഒത്തുപോകാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍പെടാതെ താന്‍ ചൗക്കിയിലേക്ക് രക്ഷപ്പെട്ടത്. തന്റെ മക്കള്‍ക്ക് അമ്മയുണ്ടാവില്ലെന്ന് ഓര്‍ത്തു മാത്രമാണ് ഇത്രയും കാലം താന്‍ ജീവിച്ചത്. മുറി വാടകയ്ക്കുള്ള പണവും ഇഷ്ടം പോലെ കാശും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് തന്നെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ചുവന്നത്. ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ നിന്നും വന്ന് താമസിക്കുന്ന യുവതിയും ഭര്‍ത്താവുമാണ് പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കുന്നതെന്നും യുവതി ആരോപിക്കുന്നു. പരാതി നല്‍കിയ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ആരോപിക്കുകയാണ് ചെയ്തതെന്നും യുവതി കുറ്റപ്പെടുത്തുന്നു. താന്‍ ഏത് മാനസിക വിദഗ്ദ്ധന്റെ അടുക്കലും പരിശോധനയ്ക്ക് ഹാജരാകാമെന്ന് ഉന്നത വിദ്യാഭ്യാസം നേടിയ യുവതി വ്യക്തമാക്കുന്നു.
അതേസമയം യുവതിയുടെ അഞ്ചു പരാതികളിലായി അന്വേഷണം നടന്നുവരികയാണെന്നും മറ്റൊരു സ്ത്രീയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് ഇവര്‍ പരാതി ഉന്നയിക്കുന്നതെന്നുമാണ് കാസര്‍കോട് ടൗണ്‍ പോലീസ് പറയുന്നത്. യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Molestation, Attack, Assault, Crime, Missing, Police, Investigation, Woman's Disclosure about Immoral Gang
< !- START disable copy paste -->