Death | എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

● അവശനിലയിൽ കണ്ടെത്തിയത് വാടക വീട്ടിൽ നിന്നും.
● വെള്ളോറ കടവനാടിലെ ദാമോദരന്റെ മകൾ രജിതയാണ് മരിച്ചത്
● ചീമേനി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചെറുവത്തൂർ: (KasargodVartha) എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. കൊടക്കാട് പാടിക്കിലിൽ വാടകക്ക് താമസിക്കുന്ന പി വി രജിത (42) ആണ് മരിച്ചത്. മാർച്ച് ഒമ്പതിന് വൈകീട്ട് വാടക വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രജിതയുടെ മരണം സംഭവിച്ചത്. വെള്ളോറ കടവനാടിലെ ദാമോദരന്റെ മകളാണ് മരിച്ച രജിത. എലിവിഷം അകത്ത് ചെന്നതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
രജിതയുടെ മരണകാരണം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങൾ അറിയുന്നതിനായി സംഭവത്തിൽ ചീമേനി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A 42-year-old woman, Rajitha, died after consuming rat poison in Cheruvathur. She was found unconscious on March 9 and admitted to the hospital, but her life could not be saved. Police have registered a case and started an investigation into the mysterious death.
#Cheruvathur #Death #RatPoison #PoliceInvestigation #KeralaNews #Tragedy