Death | ഭർതൃമതിയായ യുവതി വീട്ടിനകത്ത് മരിച്ച നിലയിൽ
● ബേള കുമാരമംഗലം ക്ഷേത്രത്തിന് സമീപത്തെ സവിതയാണ് മരിച്ചത്.
● പൊലീസ് അന്വേഷണം തുടങ്ങി.
● ഭർത്താവ് പുറത്തും മക്കൾ സ്‌കൂളിലുമായിരുന്നു.
ബദിയഡുക്ക: (KasargodVartha) ഭർതൃമതിയായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബേള, കുമാരമംഗലം ക്ഷേത്രത്തിന് സമീപത്തെ വാസുദേവ ശാസ്ത്രയുടെ ഭാര്യ സവിത (43) യാണ് മരിച്ചത്. പെർള വാണിനഗർ ഒക്കുമൂലയിലെ വെങ്കിട്ടരമണ- ജലജ ദമ്പതികളുടെ മകളാണ്. ഭർത്താവ് പുറത്തേക്കും മക്കൾ കോളജിലേക്കും സ്‌കൂളിലേക്കും പോയ സമയത്തായിരുന്നു സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം 4.45 മണിയോടെ സ്‌കൂളിൽ നിന്ന് മക്കൾ തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികളുടെയും, വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ വാസുദേവ ശാസ്ത്രയുടെയും സഹായത്തോടെ വാതിൽ തുറന്നപ്പോഴാണ് സവിതയെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. മാനസിക പ്രയാസങ്ങളാണ് മരണ പ്രാഥമിക നിഗമനം. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മക്കൾ: അനഘ, അനുഷ, അനന്യ. സഹോദരങ്ങൾ: ഗണേശഹൊള്ള, സന്ധ്യ, കസ്തൂരി .
#KeralaNews #Badiyadukka #Tragedy #RIP