Complaint | യുവതി മക്കളെയും കൂട്ടി കാമുകനൊപ്പം നാടുവിട്ടതായി പരാതി
Updated: Nov 6, 2024, 22:02 IST
Representational Image Generated by Meta AI
● രണ്ട് കുട്ടികളെയും കൂട്ടിയാണ് ഇവർ വീടുവിട്ടത്.
● കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനൊപ്പം പോയതായി സൂചന.
● പൊലീസ് അന്വേഷണം തുടരുന്നു
വിദ്യാനഗർ: (KasargodVartha) ഭർതൃമതി രണ്ടു മക്കളെയും കൂട്ടി കാമുകനൊപ്പം നാടുവിട്ടതായി പരാതി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 27കാരിയാണ് ഏഴും മൂന്നും വയസുള്ള പെൺകുട്ടികളുമായി വീടുവിട്ടത്.
തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ ഭർതൃവീട്ടിൽ നിന്നും യുവതി മക്കളുമായി പോവുകയായിരുന്നുവെന്നാണ് പറയുന്നത്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി.
കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനൊപ്പം നാടുവിട്ടതായി സൂചന ലഭിച്ചിട്ടുണ്ട്.
#missingperson #familydrama #loveaffair #policenews #kerala #india