Allegation | 'അശ്ലീല വെബ്‌സൈറ്റുകളിൽ ഫോൺ നമ്പർ പ്രദർശിപ്പിച്ചു'; യുവതിയെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പരാതി; യുവാവിനെതിരെ കേസ്
Oct 21, 2024, 22:55 IST

Representational Image Generated by Meta AI
● ഫോൺ കോളുകളും ഇമെയിലുകളും വഴി യുവതിയെ ശല്യപ്പെടുത്തി
● അശ്ലീല വെബ്‌സൈറ്റുകളിൽ യുവതിയുടെ നമ്പർ പ്രദർശിപ്പിച്ചു
● പൊലീസ് അന്വേഷണം ആരംഭിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) യുവതിയെ ഫോൺ വഴിയും ഇൻറർനെറ്റ് വഴിയും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 30കാരിയുടെ പരാതിയിലാണ് നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി വി നിധീൻ (32) എന്നയാളെ പ്രതിയാക്കി ഹൊസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
2023 ഒക്ടോബർ 19 വരെയുള്ള കാലയളവിൽ യുവതിയെ മൊബൈൽ ഫോൺ വഴിയും ഇ-മെയിൽ വഴിയും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തുവെന്നാണ് പരാതി. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയുടെ ഫോൺ നമ്പർ അശ്ലീല വെബ്‌സൈറ്റുകളിൽ പ്രദർശിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
#cybercrime #womenssafety #onlineharassment #kerala #india