city-gold-ad-for-blogger

അടുക്കത്ത്ബയലിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ; അടിപ്പാത ഉപയോഗിക്കാൻ പോലീസ് നിർദേശം

A fatal road accident on the new national highway in Kasaragod.
Photo: Special Arrangement 

● ഞായറാഴ്ച വൈകുന്നേരം 5.30-ഓടെയാണ് സംഭവം.
● അപകടമുണ്ടാക്കിയ കാറിൻ്റെ ഡ്രൈവർ തന്നെ ആശുപത്രിയിലെത്തിച്ചു.
● ഗുരുതര പരിക്കേറ്റ നസിയയുടെ ജീവൻ രക്ഷിക്കാനായില്ല.
● മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ.
● അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കാസർകോട്: (KasargodVartha) പുതുതായി നിർമ്മിച്ച ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ കാറിടിച്ച് മരിച്ചു. അടുക്കത്ത്ബയലിലെ ചുമട്ടുതൊഴിലാളിയായ യൂസഫിന്റെ ഭാര്യ നസിയ (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.30-ഓടെ അടുക്കത്ത്ബയൽ എൻഎച്ച് 66-ൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു ക്രറ്റ കാർ ഇടിച്ചതിനെ തുടർന്നാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ കാർ ഡ്രൈവർതന്നെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

A fatal road accident on the new national highway in Kasaragod.

മുഹമ്മദ് കുഞ്ഞി - ഖദീജ പാണലം ദമ്പതികളുടെ മകളാണ് മരിച്ച നസിയ. അടുക്കത്ത്ബയൽ കോട്ടവളപ്പിലാണ് താമസം. മക്കൾ: നൗഷിഫ്, നിഷാന, മുഹ്സിന, നൗഫൽ, സഫീന. മരുമക്കൾ: ഷഫീഖ്, ശരീഫ്, ഷബീർ. സഹോദരങ്ങൾ: അബ്ദുല്ല, അസൈനാർ, സൈനുദ്ദീൻ, ഹുസൈൻ, അഹമ്മദ്, ഉസ്‌നാർ, അബ്ദുസ്സലാം, ആസിയ, മിസ്രിയ, പരേതയായ ഹാജറ.

ഖബറടക്കം തിങ്കളാഴ്ച അടുക്കത്ത്ബയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കരുതെന്നും അടിപ്പാതകളിലൂടെ മാത്രമേ റോഡ് ക്രോസ് ചെയ്യാൻ പാടുള്ളൂ എന്നും പോലീസ് അറിയിച്ചു.

പുതിയ ദേശീയപാതകളിലെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.

Article Summary: Woman dies after being hit by a car on the new National Highway in Kasaragod.

#Kasaragod #RoadAccident #NationalHighway #KeralaNews #RoadSafety #Tragedy

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia