Police Booked | 'വായ്പ നൽകിയില്ല'; കുടുബശ്രീ പ്രവർത്തകയെ കരിക്ക് കൊണ്ട് തലക്കടിച്ചതായി പരാതി; യുവതിക്കെതിരെ കേസ്
* കൈപിടിച്ച് തിരിച്ച് പരിക്കേൽപിച്ചതായും പരാതി
ചന്തേര: (KasargodVartha) കുടുംബശ്രീയിൽ നിന്നും വായ്പ നൽകാത്ത വിരോധത്തിൽ വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി യുവതിയെ കരിക്ക് കൊണ്ട് അക്രമിച്ചെന്ന പരാതിയിൽ അയൽവാസിക്കെതിരെ കേസ്. ഉദിനൂർ മാച്ചിക്കാട്ടെ ബി പ്രമീള (46) യുടെ പരാതിയിലാണ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ കവിതയുടെ പേരിൽ ചന്തേര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 4.50 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറമ്പിൽ അതിക്രമിച്ച് കയറി പരാതിക്കാരിയെ തടഞ്ഞുനിർത്തുകയും കരിക്ക് കൊണ്ട് തലക്കിടിക്കുകയും കൈപിടിച്ച് തിരിച്ച് പരിക്കേൽപിക്കുകയും ചെയ്തുവെന്നാണ് പരാതി.
കുടുംബശ്രീയിൽ നിന്നും വായ്പ ആവശ്യപ്പെട്ടിട്ടും നൽകാതെ മറ്റു അംഗങ്ങൾക്ക് കൊടുത്തതിൻ്റെ വിരോധത്തിലാണ് പ്രദേശത്തെ കുടുംബശ്രീ സെക്രടറി കൂടിയായ പരാതിക്കാരിയെ ബന്ധുവായ പ്രതി മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.