city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | 'വിവാഹ വാഗ്ദാനം നൽകി അടുക്കും'; യുവതി നിരവധിപേരെ ഹണിട്രാപില്‍ കുടുക്കിയതായി പരാതി; പൊലീസ് ഉദ്യോഗസ്ഥരും കെണിയിൽ വീണു; ഇരയാക്കിയത് ഐഎസ്ആര്‍ഒയിൽ ഉദ്യോഗസ്ഥയെന്ന് പറഞ്ഞ്'

Honey Trap

'തട്ടിപ്പിനിരയായെന്ന് അറിഞ്ഞിട്ടും പലരും മാനഹാനി ഭയന്ന് പുറത്തുപറഞ്ഞിരുന്നില്ല'

ചട്ടഞ്ചാൽ: (KasaragodVartha) യുവതി നിരവധിപേരെ ഹണിട്രാപില്‍ കുടുക്കിയതായി പരാതി. വിവിധ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ കെണിയിൽ വീണതായാണ് സൂചന. സംഭവത്തിൽ ഒരു പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രുതി ചന്ദ്രശേഖർ (35) എന്ന യുവതിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിലെ 30കാരനാണ് പരാതി നൽകിയത്.

ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എൻജിനീയര്‍, ഐഎഎസ് വിദ്യാർഥിനി എന്നിങ്ങനെ ചമഞ്ഞായിരുന്നു വിവാഹ വാഗ്ദാനം നല്‍കി യുവതി യുവാക്കളെ വലയിലാക്കിയതെന്നാണ് പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശ്രുതി ഐഎസ്ആര്‍ഒ, ഇൻകം ടാക്സ് എന്നീ ഗവൺമെൻറ് സ്ഥാപനത്തിലെ ജീവനക്കാരി ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയും ഒരു ലക്ഷം രൂപയും കൈക്കലാക്കിയെന്നാണ് 30കാരൻ മേൽപറമ്പിൽ പരാതി നൽകിയിരിക്കുന്നത്.

woman booked in honeytrap complaint

കാസർകോട് സ്വദേശിയായ യുവാവിനെതിരെ മംഗ്ളൂറിൽ പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ സമാന രീതിയിൽ പലരെയും തട്ടിപ്പിനിരയാക്കിയതായുള്ള ആരോപണങ്ങൾ പുറത്തുവന്നത്. ജയിലിലായ യുവാവില്‍ നിന്ന് മാത്രം അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. 
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ തട്ടിപ്പിൽ കുടുങ്ങിയതെന്നാണ് വിവരം. 

തട്ടിപ്പിനിരയായെന്ന് അറിഞ്ഞിട്ടും പലരും മാനഹാനി ഭയന്ന് പുറത്തുപറഞ്ഞിരുന്നില്ല. മേൽപറമ്പ് പൊലീസ് ഐപിസി 406, 420, 506 എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിടുള്ളത്. വിശദമായ അന്വേഷണം നടത്താൻ തന്നെയാണ് പൊലീസിന്റെ തീരുമാനം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia