Police FIR | നാത്തൂന്റെ വീട് എറിഞ്ഞ് തകര്‍ത്തുവെന്ന് പരാതി; വീട്ടമ്മയ്ക്കെതിരെ കേസ്
Mar 2, 2023, 20:17 IST
ഉദുമ: (www.kasargodvartha.com) വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്റെ ഭാര്യയുടെ വീട് എറിഞ്ഞ് തകര്‍ത്തുവെന്ന പരാതിയില്‍ വീട്ടമ്മയ്ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. ചെമ്പരിക്ക എല്‍പി സ്‌കൂളിന് സമീപത്തെ അബ്ദുര്‍ റഹ്മാന്റെ ഭാര്യ എംഎച് ബീവിയുടെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞുതകര്‍ത്തുവെന പരാതിയില്‍ ഇയാളുടെ സഹോദരി കുഞ്ഞി ബീവി (55) ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വീട്ടില്‍ അതിക്രമിച്ച് കയറിയ വീട്ടമ്മ കല്ലുകൊണ്ട് വാതിലിന് കുത്തുകയും കിടപ്പ് മുറിയുടെ ജനറല്‍ ഗ്ലാസ് എറിഞ്ഞ് തകര്‍ക്കുകയുമായിരുന്നുവെന്നാണ് പരാതി. 6000 രൂപയുടെ നഷ്ടം സംഭവിച്ചതായി ബീവി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: Latest-News, Kerala, Kasaragod, Uduma, Top-Headlines, Crime, Attack, Complaint, Woman booked for attack on house.
< !- START disable copy paste -->