ബി ജെ പിയില്‍ നിന്ന് രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്ന യുവാവിനെ തേടിയെത്തിയ സംഘം ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദിച്ചതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
May 5, 2019, 17:06 IST
കുമ്പള: (www.kasargodvartha.com 05.05.2019) ബി ജെ പിയില്‍ നിന്ന് രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്ന യുവാവിനെ തേടിയെത്തിയ സംഘം ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദിച്ചതായി പരാതി. സംഭനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുമ്പള കുണ്ടങ്കാരടുക്ക ത്വാഹമസ്ജിദിന് സമീപത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സന്ദേശിന്റെ ഭാര്യ സ്വാതി (19)യാണ് മര്‍ദനത്തിനിരയായത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
നേരത്തെ ബി ജെ പിയില്‍ പ്രവര്‍ത്തിച്ചിരുന്ന സന്ദേശ് ദിവസങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടി വിട്ട് സി പി എമ്മില്‍ ചേര്‍ന്നത്. ഇതിന്റെ വൈരാഗ്യത്തില്‍ സംഘടിച്ചെത്തിയ അഞ്ചംഗ ബി ജെ പി പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ചു കയറി സന്ദേശിനെ ചോദിച്ചു. എന്നാല്‍ സന്ദേശ് താമസസ്ഥലത്തുണ്ടായിരുന്നില്ല. ഇതോടെ സന്ദേശിന്റെ ഭാര്യയെ മര്‍ദിക്കുകയും തടയാന്‍ ശ്രമിച്ച സന്ദേശിന്റെ മാതാവ് രാധയെ സംഘം തള്ളിയിടുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
പരിക്കേറ്റ സ്വാതിയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘം മുറി തല്ലിത്തകര്‍ക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ശേഷമാണ് തിരിച്ചുപോയതെന്ന് കുടുംബം പരാതിപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള എസ് ഐ ആര്‍ സി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും സംഘം കടന്നുകളഞ്ഞിരുന്നു. പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, Assault, Attack, Crime, Woman attacked by Gang
< !- START disable copy paste -->