Assault | ഭർതൃമതിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; യുവാവിനെതിരെ കേസെടുത്തു
Updated: Oct 21, 2024, 23:42 IST
Image Credit: Facebook / Kerala Police
● പ്രതി നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവ്
● 20 കാരിയാണ് പരാതിക്കാരി
● പൊലീസ് അന്വേഷണം ഊർജിതമാക്കി
നീലേശ്വരം: (KasargodVartha) ഭർതൃമതിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുരളി (40) എന്നയാളാണ് പ്രതി.
20 വയസുള്ള യുവതിയാണ് പരാതി നൽകിയത്. ഭർത്താവിനൊപ്പം ജീവിച്ചു വരുന്നതിനിടയിൽ രണ്ട് തവണ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
#KeralaCrime #WomenSafety #JusticeForHer #AssaultCase #PoliceInvestigation