കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ചിലവ് തുക വാങ്ങാന്‍ പോയ വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരമര്‍ദനം; വെട്ടേറ്റ പരിക്കുകളോടെ യുവതി ആശുപത്രിയില്‍
Jul 26, 2018, 15:19 IST
കുമ്പള: (www.kasargodvartha.com 26.07.2018) കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ചിലവ് തുക വാങ്ങാന്‍ പോയ വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരമര്‍ദനം. വെട്ടേറ്റ പരിക്കുകളോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തിയോട് അടുക്ക കജ റോഡിലെ മൊയ്തീന്‍- സൈനബ ദമ്പതികളുടെ മകള്‍ തസ് രീഫയെ (28)യാണ് കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏഴു വര്‍ഷം മുമ്പാണ് കര്‍ണാടക അടുക്കസ്ഥലയിലെ ഇബ്രാഹിമും തസ് രീഫയും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു ശേഷം സ്ത്രീധനത്തിന്റെ പേരില്‍ കുടുംബപ്രശ്‌നം ഉണ്ടാവുകയും കേസ് കോടതിയിലെത്തുകയും ചെയ്തിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ക്കും ഭാര്യയ്ക്കും ചിലവിന് തുക നല്‍കണമെന്നും കോടതി വിധിയുണ്ടായി. ഈ തുക വാങ്ങാന്‍ വേണ്ടി പോയ സമയത്താണ് ഭര്‍ത്താവ് ഇബ്രാഹിയും ഭര്‍തൃപിതാവ് ഷെയ്ഖാലിയും മാതാവ് ആസ്യുമ്മയും സഹോദരിമാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന തസ് രീഫ പറഞ്ഞു.
10 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയുമില്ലാതെ ഈ വീട്ടില്‍ കാലുകുത്തരുതെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും തസ് രീഫ പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Youth, hospital, Injured, Crime, Top-Headlines, Woman assaulted by Husband and family
< !- START disable copy paste -->