Found Dead | യുവതിയെയും 3 വയസുള്ള മകളെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

● പരമേശ്വരി, മകൾ പത്മിനി എന്നിവരാണ് മരിച്ചത്.
● ബദിയടുക്ക ഉക്കിനടുക്ക എൽക്കാനയിലാണ് സംഭവം.
● ഈശ്വരനായിക്കിൻ്റെ ഭാര്യയും മകളുമാണ് മരിച്ചത്.
● കാരണം വ്യക്തമായിട്ടില്ല, പോലീസ് അന്വേഷണം ആരംഭിച്ചു.
കാസർകോട്: (KasargodVartha) യുവതിയെയും മൂന്ന് വയസുള്ള മകളെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉക്കിനടുക്ക എൽക്കാനയിലെ ഈശ്വരനായിക്കിൻ്റെ ഭാര്യ പരമേശ്വരി (42), മകൾ പത്മിനി (മൂന്ന്) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഭർത്താവ് ഈശ്വര നായിക്കും നാല് വയസുള്ള മകൻ ഹരിപ്രസാദും വീടിന് സമീപത്തെ ക്ഷേത്രത്തിൽ പോയിരുന്നു. ഭാര്യയും മകളും ഒപ്പം എൻഡോസൾഫാൻ കാരണം ശരീരം തളർന്ന് കിടപ്പിലായ ഈശ്വരനായിക്കിൻ്റെ സഹോദരൻ ശിവപ്പ നായിക്കും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ക്ഷേത്രത്തിൽ നിന്നും ഈശ്വര നായിക്കും മകനും വൈകീട്ടോടെ തിരിച്ചെത്തിയപ്പോഴാണ് പരമേശ്വരിയെയും മകളെയും കാണാനില്ലെന്ന വിവരം ശിവപ്പ നായിക്ക് പറയുന്നത്.
തുടർന്ന് നാട്ടുകാരെ അറിയിച്ച് തിരച്ചിൽ നടത്തുന്നതിനിടെയാണ് വീടിന് സമീപത്തെ കുളത്തിൽ ഇരുവരെയും കണ്ടെത്തിയത്. ഉടൻ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും രണ്ടു പേരും മരിച്ചിരുന്നു.
A woman and her 3-year-old daughter were found dead in a pond in Kasaragod. The incident occurred after the husband and son went to a temple.
#Kasaragod #TragicIncident #FamilyLoss #PondDeath #KasaragodNews #Kerala