city-gold-ad-for-blogger

കല്ല്യാണിയുടെ കൊല: ഭര്‍ത്താവ് ഗോപാലകൃഷ്ണന്റെ അറസ്റ്റ് ഉച്ചയോടെ രോഖപ്പെടുത്തും; വിറക് കൊള്ളി കണ്ടെടുത്തു, കൊലക്ക് കാരണമായത് ടിവി കാണുന്നത് വിലക്കിയത്

കാഞ്ഞങ്ങാട് : (www.kaasargodvartha.com 03.12.2019) പുല്ലൂര്‍ കാഞ്ഞിരടുക്കതെ വീട്ടമ്മയായ കല്ല്യാണിയെ(50) ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ സംഭവ ത്തില്‍ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ ഗോപാലകൃഷ്ണനെ(60) ചൊവ്വാഴ്ച്ച ഉച്ചയോടെ അറസ്റ്റ് ചെയ്യും. അതെ സമയം കൊലക്കുപയോഗിച്ച വിറക് കൊള്ളി പോലീസ് കണ്ടെടുത്തു. കുടുബ പ്രശ്‌നം നിലനിന്നതായി അമ്പലത്തറ പോലീസ് വെളിപ്പെടുത്തി.

അടിയേറ്റ മകള്‍ ശരണ്യ (25) മംഗളൂരു ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. നിസാര പ്രശ്‌നമാണ് കല്ല്യാണിയുടെ കൊലയിലേക്ക് നയിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കല്ല്യാണി പെരിയ കല്ല്യോട്ടെക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തി ശരണ്യയുടെ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറെടുക്കുന്നതിനിടെ ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ വീട്ടിലെക്ക് കയറി വന്നു. വന്നയുടനെ ടിവി കാണാന്‍ ഒരുങ്ങിയപ്പോള്‍ കല്ല്യാണി വിലക്കി. ഇതോടെ പ്രകോപിതനായ ഗോപാലകൃഷ്ണന്‍ പുറത്തിറങ്ങി വിറക് കഷ്ണം കൊണ്ടുവന്ന് കല്ല്യണിയുടെ തലക്കടിക്കുകയായിരുന്നു.

തടയാന്‍ ചെന്നപ്പോഴാണ് ശരണ്യക്കും തലക്കടിയേറ്റത്. അബോധാവസ്ഥയിലായ കല്ല്യാണിയെയും ശരണ്യയേയും ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കല്ല്യാണിയെ രക്ഷിക്കാനായില്ല.

കല്ല്യാണിയുടെ മൃതദേഹം ചൊവ്വഴ്ച ഉച്ചയോടെ ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പെരിയാരം വിദഗ്ധ പോസ്റ്റുമാര്‍ട്ടത്തിനയക്കും
മറ്റു മക്കള്‍: ശരത്ത്, ഉണ്ണികൃഷ്ണന്‍

കല്ല്യാണിയുടെ കൊല: ഭര്‍ത്താവ് ഗോപാലകൃഷ്ണന്റെ അറസ്റ്റ് ഉച്ചയോടെ രോഖപ്പെടുത്തും; വിറക് കൊള്ളി കണ്ടെടുത്തു, കൊലക്ക് കാരണമായത് ടിവി കാണുന്നത് വിലക്കിയത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, kasaragod, Pullur, Murder, Killed, wife, husband, Postmortem, hospital, Police, case, Crime, hospital, Top-Headlines,Wife killed by Husband attack; police say family problems causes to murder

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia