സഹകരണ സംഘം ഓഡിറ്ററായ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന ഭര്‍ത്താവിനൊപ്പം പോകാതെ യുവതി സുഹൃത്തിനൊപ്പം ഓട്ടോയില്‍ കടന്നു; പിന്തുടര്‍ന്ന ഭര്‍ത്താവിനെ ഓട്ടോയിടിച്ചു കൊല്ലാന്‍ ശ്രമം, യുവതിയും സുഹൃത്തും അറസ്റ്റില്‍
Nov 11, 2018, 15:42 IST
കൊച്ചി: (www.kasargodvartha.com 11.11.2018) സഹകരണ സംഘം ഓഡിറ്ററായ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന ഭര്‍ത്താവിനൊപ്പം പോകാതെ യുവതി സുഹൃത്തിനൊപ്പം ഓട്ടോയില്‍ കടന്നു. പിന്തുടര്‍ന്ന ഭര്‍ത്താവിനെ ഓട്ടോയിടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് യുവതിയെയും സുഹൃത്തിനെയും അറസ്റ്റു ചെയ്തു. ഏലൂര്‍ കുറ്റിക്കാട്ടുകര വീട്ടില്‍ ഐശ്വര്യ (36), വരാപ്പുഴ ദേവസ്വംപാടം മാടവന വീട്ടില്‍ ഡെല്‍സണ്‍ (35) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തത്.
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒക്ടോബര്‍ 25ന് ജില്ലാ സഹകരണ ബാങ്കില്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എത്തിയതായിരുന്നു ഐശ്വര്യ. ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ ഏലൂര്‍ സ്വദേശിയായ ഭര്‍ത്താവെത്തിയെങ്കിലും ഐശ്വര്യ ഡെല്‍സണൊപ്പം ഓട്ടോയില്‍ മടങ്ങുകയായിരുന്നു. കളമശ്ശേരി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് ഡെല്‍സണ്‍.
ഇരുചക്രവാഹനത്തില്‍ ഓട്ടോയെ പിന്തുടര്‍ന്ന യുവാവിനെ ഓട്ടോയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന്റെ കൈയൊടിയുകയും ചെയ്തിരുന്നു. ഐശ്വര്യയുടെ ഭര്‍ത്താവിന് വിദേശത്തായിരുന്നു ജോലി. ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യക്ക് ഡെല്‍സണുമായുള്ള സൗഹൃദത്തെപ്പറ്റി അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ജോലി സമ്പാദിച്ചു. കുറച്ചുകാലം ഡെല്‍സണുമായുള്ള ബന്ധം ഐശ്വര്യ ഉപേക്ഷിച്ചെങ്കിലും വീണ്ടും തുടരുന്നതായി ഭര്‍ത്താവ് കണ്ടെത്തുകയായിരുന്നു.
സംഭവത്തിനുശേഷം കൊടുങ്ങല്ലൂരും പാലക്കാട്ടും താമസിച്ച ഇരുവരെയും ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പാലക്കാട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും ബംഗളൂരുവിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പാലക്കാട്ടെ ട്രാവല്‍ ഏജന്‍സിയെ സമീപിക്കവേയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ദിവസം ഐശ്വര്യ ഒരു ലക്ഷം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Auto-rickshaw, Youth, Woman, Crime, Wife and friend arrested for attempting to murder husband
< !- START disable copy paste -->