city-gold-ad-for-blogger

Assaults | പശ്ചിമ ബംഗാളിൽ നിന്ന് ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; സ്ത്രീയെ വടികൊണ്ട് ക്രൂരമായി മർദിച്ച് ഒരു സംഘം; തൃണമൂൽ ഗുണ്ടകളാണ് പിന്നിലെന്ന് ബിജെപി

Assault
X

ചില ആളുകൾ തല്ലാൻ പാകത്തിൽ കൈകാലുകൾ പിടിച്ചു ഉയർത്തിയിരിക്കുന്നതും കാണാം.

കൊൽക്കത്ത: (KasargodVartha) പശ്ചിമ ബംഗാളിലെ കമർഹട്ടിയിൽ ഒരു സ്ത്രീയെ ഒരു സംഘം ആളുകൾ വടികൊണ്ട് മർദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. രണ്ട് പേർ ചേർന്ന് സ്ത്രീയെ വടി കൊണ്ട് ക്രൂരമായി തല്ലുന്നതും മറ്റു ചില ആളുകൾ തല്ലാൻ പാകത്തിൽ അവളുടെ കൈകാലുകൾ പിടിച്ചു ഉയർത്തിയിരിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോയിൽ കാണുന്ന നിസഹായ സ്ത്രീ, അക്രമികൾ ക്രൂരമായി ആക്രമിക്കുമ്പോൾ സഹായത്തിനായി വിലപിക്കുകയും നിലവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. വേദന സഹിക്കാൻ കഴിയാതെ അവൾ രണ്ടുതവണ ശരീരം വളച്ചെങ്കിലും, പിടിച്ചുവച്ച അക്രമികർ വിടാൻ വിസമ്മതിച്ചു.

'ടിഎംസി എംഎൽഎ മദൻ മിത്രയുടെ അടുത്ത കൂട്ടാളിയുമായ ജയന്ത സിംഗ്, തൻ്റെ കംഗാരു കോടതിയിൽ വെച്ച് ഒരു സ്ത്രീയെ ക്രൂരമായി മർദിക്കുന്നു. പ്രദേശത്തെ 'സുപാരി' ക്രിമിനലായ ഇയാൾ, മമതയുടെ 'സ്ത്രീ കേന്ദ്രീകൃത' സർക്കാർ എന്ന കാപട്യത്തെ തുറന്നുകാട്ടുന്നു', ബിജെപി പശ്ചിമ ബംഗാൾ ഘടകം വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് കുറിച്ചു.


ഉത്തർ ദിനാജ്‌പൂരിലെ ചോപ്രയിലെ (സമൂഹിക വികസന ബ്ലോക്ക്) പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവായ 'ജെസിബി' എന്നറിയപ്പെടുന്ന തജ്മുൽ ഹഖ് ഒരു സ്ത്രീയെയും പുരുഷനെയും ജനങ്ങൾ നോക്കിനിൽക്കെ പരസ്യമായി ചമ്മട്ടികൊണ്ട് അടിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. അവിടെ ജനക്കൂട്ടത്തിൽ ചിലർ ഇരകളെ 'ശിക്ഷിക്കുന്നതിൽ' പോലും പങ്കാളികളാവുകയും നിയമം കയ്യിലെടുക്കുകയൂം ചെയ്തുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വൻ രോഷത്തിന് ഇടയാക്കുകയുംപ്രാദേശിക തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia