city-gold-ad-for-blogger

Child Died | അങ്കണവാടിയിലേക്ക് പോകുന്നവഴി വെട്ടേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരന്‍ മരിച്ചു; പിതാവിന്റെ സുഹൃത്തായ അയല്‍വാസി പിടിയില്‍

വയനാട്: (wwww.kasargodvartha.com) അങ്കണവാടിയിലേക്ക് പോകുന്നവഴി വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. സംഭവത്തില്‍ പിതാവിന്റെ സുഹൃത്തും അയല്‍വാസിയുമായ ജിതേഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുക്കുകയും  അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ക്രൂരകൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് അയല്‍വാസിയായ ജിതേഷിന്റെ വെട്ടേറ്റത്. പാറക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനിലയ്ക്കും കുഞ്ഞിനുമാണ് വെട്ടേറ്റത്. വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്. ജിതേഷും ജയപ്രകാശും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലുണ്ടായ തര്‍ക്കമാണ് കൃത്യത്തിന് കാരണമായത്. 

കുഞ്ഞിനേയും കൊണ്ട് അങ്കനവാടിയിലേക്ക് പോകുന്നവഴി മേപ്പാടി പള്ളിക്കവലയില്‍ വച്ചായിരുന്നു അമ്മയ്ക്കും കുഞ്ഞിനും നേരെ ആക്രമണം നടന്നത്. ജയപ്രകാശിന്റെ ഭാര്യയ്ക്കും കൈകള്‍ക്കും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. 

Child Died | അങ്കണവാടിയിലേക്ക് പോകുന്നവഴി വെട്ടേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരന്‍ മരിച്ചു; പിതാവിന്റെ സുഹൃത്തായ അയല്‍വാസി പിടിയില്‍


പരുക്കേറ്റ ഉടന്‍ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മേപ്പാടിയിലെ ഒരു ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയുമായിരുന്നു. തലയ്ക്കും ഇടതുചെവിയുടെ ഭാഗത്തും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ആദിദേവ് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവദിവസം തന്നെ ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനിലയെയും ആദിദേവിനെയും വെട്ടിയതിനുശേഷം ജിതേഷ് ഉപേക്ഷിച്ച വാക്കത്തിയും കണ്ടെടുത്തിരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: news,Kerala,State,Wayanad,Treatment,Attack,Crime,Injured,Child,Police,accused, hospital,Top-Headlines, Wayanad: Child dies after being attacked by neighbour

 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia