city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂളിന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നല്‍കിയ 15 കുടിവെള്ള ടാപ്പുകള്‍ മോഷ്ടിച്ചുകടത്തി; വാതിലും ജനലുകളും തകര്‍ത്തു, സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനു പിന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തിപ്പുകാരാണെന്ന് ആക്ഷേപം

ഉപ്പള: (www.kasargodvartha.com 09.04.2018) സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സംഭാവനയായി നല്‍കിയ സ്റ്റീലിന്റെ 15 കുടിവെള്ള ടാപ്പുകള്‍ മോഷ്ടിച്ചുകടത്തി. ബന്തിയോട് കുക്കാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മോഷണം നടന്നത്. സ്‌കൂളിന്റെ വാതിലുകളും ജനലുകളും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. വേനലവധിക്ക് സ്‌കൂള്‍ അടച്ചിട്ടിരുന്നു. ഏപ്രില്‍ ഏഴിന് സ്‌കൂളില്‍ പി എസ് സി പരീക്ഷയും നടന്നിരുന്നു. ഇതിനു ശേഷം തിങ്കളാഴ്ച ഹെഡ്മിസ്ട്രസ് കെ.ലത സ്‌കൂളിലെത്തിയപ്പോഴാണ് ടാപ്പുകള്‍ മോഷ്ടിച്ചതായും ജനാലകളും വാതിലും തകര്‍ത്ത നിലയിലും കണ്ടെത്തിയത്.

ഇതിനു മുമ്പും സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമവും അഴിഞ്ഞാട്ടവും നടന്നു വന്നതായും ഹെഡ്മിസ്ട്രസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സ്‌കൂളില്‍ തുടര്‍ച്ചയായുണ്ടാകുന്ന സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനു പിന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തിപ്പുകാരാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. മദ്യപിച്ച് കുപ്പിയും ഗ്ലാസും പൊട്ടിച്ചിടുകയും ബെഞ്ചുകളും ഡെസ്‌കും തകര്‍ക്കുകയും പതിവ് സംഭവമായിരുന്നു. ഇതു സംബന്ധിച്ച് പലതവണ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കാര്യമായ നടപടി പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നില്ല.

സ്‌കൂളിന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നല്‍കിയ 15 കുടിവെള്ള ടാപ്പുകള്‍ മോഷ്ടിച്ചുകടത്തി; വാതിലും ജനലുകളും തകര്‍ത്തു, സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനു പിന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തിപ്പുകാരാണെന്ന് ആക്ഷേപം

വാച്ച്മാനെ വെക്കണമെന്നാണ് പോലീസ് സ്‌കൂള്‍ അധികൃതരോട് പറഞ്ഞത്. സ്‌കൂളില്‍ ഇത്തരത്തില്‍ അക്രമം നടക്കുന്നതിനെ തുടര്‍ന്ന് സ്‌കൂളിന്റെ കോമ്പൗണ്ടിനോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സില്‍ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ താമസിച്ചിരുന്നു. ഇതോടെ അക്രമങ്ങള്‍ക്ക് കുറച്ച് ആശ്വാസമായിരുന്നുവെങ്കിലും അധ്യാപകര്‍ അവധിക്ക് നാട്ടിലേക്ക് പോയതോടെയാണ് വീണ്ടും അക്രമവും മോഷണവും നടന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ ആരോപിക്കുന്നു.

സ്‌കൂളിന് വേണ്ടി മംഗല്‍പാടി പഞ്ചായത്ത് ഓഫീസിന് സമീപം എട്ട് ക്ലാസ് മുറികളുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും വെള്ളവും വെളിച്ചവും മറ്റു സൗകര്യവും ഒരുക്കാത്തതിനാല്‍ ഇവിടേക്ക് പഠനം മാറ്റാന്‍ കഴിഞ്ഞിട്ടില്ല. സ്‌കൂളില്‍ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. പോലീസിന്റെ കൃത്യമായ നിരീക്ഷണം ഉണ്ടായാൽ സാമൂഹ്യവിരുദ്ധരുടെ ശല്യം ഒരു പരിധി വരെയെങ്കിലും തടയാന്‍ കഴിയുമെന്നാണ് സ്‌കൂള്‍ അധികൃതരും പിടിഎ കമ്മിറ്റി ഭാരവാഹികളും പറയുന്നത്.
സ്‌കൂളിന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നല്‍കിയ 15 കുടിവെള്ള ടാപ്പുകള്‍ മോഷ്ടിച്ചുകടത്തി; വാതിലും ജനലുകളും തകര്‍ത്തു, സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനു പിന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തിപ്പുകാരാണെന്ന് ആക്ഷേപം
 
സ്‌കൂളിന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നല്‍കിയ 15 കുടിവെള്ള ടാപ്പുകള്‍ മോഷ്ടിച്ചുകടത്തി; വാതിലും ജനലുകളും തകര്‍ത്തു, സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനു പിന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തിപ്പുകാരാണെന്ന് ആക്ഷേപം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Uppala, School, Robbery, Anti-social, Government school, Water taps robbed from School
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia