തോട്ടം കാവല്‍ക്കാരന്റെ മരണം കൊലപാതകം; പ്രതികളെ കുറിച്ച് സൂചനയെന്ന് പോലീസ്, 2 പേര്‍ കസ്റ്റഡിയില്‍
Feb 26, 2018, 10:25 IST
നീലേശ്വരം: (www.kasargodvartha.com 26.02.2018) കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ കുമ്പളപ്പള്ളിയിലെ കരിമ്പില്‍ പ്ലാന്റേഷന്‍ തോട്ടത്തിലെ കാവല്‍ക്കാരന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. കാലിച്ചാമരം പള്ളിപ്പാറയിലെ പയങ്ങപ്പാടന്‍ ചിണ്ടന്റെ (75) മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തലയ്ക്ക് സാരമായി പരിക്കേറ്റും ഇരുകൈകളും തകര്‍ന്നും വഴിയരികില്‍ കിടക്കുകയായിരുന്നു ചിണ്ടന്‍.
വീട്ടിലേക്കുള്ള വിജനമായ വഴിയിലാണ് ചിണ്ടനെ ഗുരുതരമായി മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം തോട്ടം തൊഴിലാളികളുടെ ആഴ്ചക്കൂലി വിതരണം ചെയ്ത ശേഷം ചിണ്ടന്‍ വീട്ടിലേക്ക് മടങ്ങിയതായിരുന്നു. വീട്ടില്‍ പതിവായി എത്തുന്ന സമയം കഴിഞ്ഞിട്ടും ചിണ്ടനെ കാണാതിരുന്നതിനെ തുടര്‍ന്ന് രാത്രി ഏഴു മണിയോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. ഇതോടെയാണ് മീര്‍ക്കാനം ചൂരപ്പടവ് കാവിനു സമീപം വഴിയരികില്‍ രക്തം വാര്‍ന്ന് കിടക്കുന്ന ചിണ്ടനെ കണ്ടത്.
തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവ് കണ്ടെത്തി. രണ്ട് കൈകളുടെയും എല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. താക്കോല്‍കൂട്ടം, ഉടഞ്ഞ കണ്ണട, പൊതിക്കാത്ത രണ്ട് തേങ്ങ, ചോരപുരണ്ട കല്ല്, വടി എന്നിവയും ചിണ്ടന് സമീപത്ത് കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ ചിണ്ടനെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ചിണ്ടന്‍ രാത്രി 12.30 മണിയോടെയാണ് മരണപ്പെട്ടത്.
പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെയാണ് ചിണ്ടന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. വടികൊണ്ടും കല്ലുകൊണ്ടുമുള്ള അടിയേറ്റാണ് ചിണ്ടന്റെ മരണം സംഭവിച്ചതെന്ന് വ്യക്തമായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്‍, നീലേശ്വരം, വെള്ളരിക്കുണ്ട് സി ഐമാരായ വി. ഉണ്ണികൃഷ്ണന്‍, എം സുനില്‍ കുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, Kerala, News, Murder, Police, Custody, Postmortem report, Crime, Watch man's death; postmortem report revealed.
< !- START disable copy paste -->