Arrested | 'ബൈകിലെത്തി മാല പൊട്ടിച്ച ശേഷം ജയിലിലായി; ജാമ്യം ലഭിച്ച് വിദേശത്തേക്ക് മുങ്ങി'; വാറന്റ് പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍
Nov 25, 2022, 17:28 IST
ചന്തേര: (www.kasargodvartha.com) ബൈകിലെത്തി മാല പിടിച്ചുപറിച്ചെന്ന കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ യുവാവിനെ 15 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. വാറന്റ് പ്രതിയായ മലപ്പുറത്തെ ടിപി ശമീറിനെയാണ് (37) ചന്തേര എസ്‌ഐ എംവി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2007 ല്‍ തൃക്കരിപ്പൂരിലെ യുവതിയുടെ മാല ബൈകിലെത്തി പിടിച്ചുപറിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ വിദേശത്തേക്ക് മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Arrest Warrant, Robbery, Theft, Warrant accused arrested after 15 years.
< !- START disable copy paste -->