'അന്തരിച്ച വിഎസിനെ അവഹേളിച്ചു': കാസർകോട്ട് മൂന്ന് പേർക്ക് ജാമ്യമില്ലാ കുരുക്ക്
● ബേക്കൽ, കുമ്പള, നീലേശ്വരം സ്റ്റേഷനുകളിലാണ് കേസ്.
● അബ്ദുല്ല കുഞ്ഞി, ഫായിസ് തൊട്ടി, റഷീദ് മൊയ്തു എന്നിവർ പ്രതികൾ.
● സാമുദായിക സംഘർഷം ലക്ഷ്യമിട്ടെന്നാണ് പോലീസ് കണ്ടെത്തൽ.
● ഫേസ്ബുക്ക്, വാട്സാപ്പ് സ്റ്റാറ്റസ് വഴിയാണ് പ്രചാരണം.
കാസർകോട്: (KasargodVartha) അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ വി.എസ്. അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ വിദ്വേഷ പ്രചാരണം നടന്നതിനെത്തുടർന്ന് കാസർകോട് ജില്ലയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
വിദ്വേഷ പ്രചാരണം നടത്തിയന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബേക്കൽ, കുമ്പള, നീലേശ്വരം പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുല്ല കുഞ്ഞി, ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഫായിസ് തൊട്ടി, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ റഷീദ് മൊയ്തു എന്നിവർക്കെതിരെയാണ് നടപടി.
സമൂഹത്തിൽ വിദ്വേഷവും സ്പർദ്ധയും വളർത്തി സാമുദായിക സംഘർഷങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ വി.എസ്. അച്യുതാനന്ദനെ മനഃപൂർവം അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയതെന്ന് പോലീസ് പറയുന്നു.
അബ്ദുല്ലക്കുഞ്ഞിയും റഷീദ് മൊയ്തുവും ഫേസ്ബുക്കിലൂടെയാണ് അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചതെന്നും ഫായിസ്, വാട്സാപ്പ് സ്റ്റാറ്റസ് വഴിയാണ് വിദ്വേഷ പ്രചാരണത്തിൽ പങ്കുചേർന്നതെന്നും പൊലീസ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങളെക്കുറിച്ചും പൊലീസിൻ്റെ നടപടിയെകുറിച്ചും നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Non-bailable cases for online defamation of deceased V.S. Achuthanandan.
#VSAchuthanandan #Kasaragod #OnlineDefamation #KeralaPolice #SocialMediaCrime #NonBailable






