city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Voice message | മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വനിതാ എസ്‌ഐയുടെ പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നു; വ്യാജമെന്ന് പൊലീസ് ഉദ്യോഗസ്ഥ

പഴയങ്ങാടി: (www.kasargodvartha.com) മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വനിതാ എസ്‌ഐയുടെ പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നു. എന്നാല്‍ ഈ ശബ്ദ സന്ദേശം വ്യാജമാണെന്നും വഞ്ചിതരാകരുതെന്നും വനിതാ എസ്‌ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
               
Voice message | മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വനിതാ എസ്‌ഐയുടെ പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നു; വ്യാജമെന്ന് പൊലീസ് ഉദ്യോഗസ്ഥ

കഴിഞ്ഞ ദിവസം മുതലാണ് വ്യാജ ഓഡിയോ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പഴയങ്ങാടി ലോ ആന്‍ഡ് ഓര്‍ഡര്‍ എസ്‌ഐ രൂപ മധുസൂധനന്റെ പേരിലാണ് വ്യാജ ഓഡിയോ സന്ദേശം പ്രചരിക്കുന്നത്. വാട്‌സ്ആപ് ഗ്രൂപുകളിലും മറ്റുസാമൂഹ്യ മാധ്യമ ഗ്രൂപുകളിലുമാണ് സന്ദേശം പ്രചരിച്ചത്. മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചും ശൃംഖലയില്‍ കുട്ടികള്‍ ഉള്‍പെടുന്നതിനെ കുറിച്ചുമാണ് സന്ദേശത്തില്‍ പറയുന്നത്.

സന്ദേശത്തിലെ വര്‍ഗീയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ചാ വിഷയമായിരിക്കുന്നത്. പഴയങ്ങാടിയിലെ ഒരു പ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള വാക്കുകളും സന്ദേശത്തില്‍ ഉള്‍പെട്ടതോടെ സംഭവം വിവാദമായി തീര്‍ന്നിട്ടുണ്ട്. സന്ദേശം തന്റേതല്ലെന്നും വ്യാജമാണെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് രൂപ മധുസൂധനാന്‍ പറഞ്ഞു. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവാന്‍ ഔദ്യോഗിക തിരക്കിനിടയില്‍ സമയമില്ലെന്നാണ് വനിതാ എസ്‌ഐ പറയുന്നത്. ഏതോ കുബുദ്ധി തന്റെ പേരില്‍ വ്യാജ സന്ദേശം പടച്ചുവിടുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Crime, Police, Investigation, Social-Media, Drugs, Voice message circulating on behalf of female SI; police officer said it is fake.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia