Fraud | ഓസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; കേസെടുത്ത് പൊലീസ്
Updated: Oct 5, 2024, 13:25 IST
Representational Image Generated by Meta AI
● ബേക്കൽ പൊലീസാന് കേസെടുത്തത്.
● ബെംഗളൂരു, വയനാട് സ്വദേശികളാണ് പ്രതികൾ.
● വിസയോ നൽകിയ പണമോ തന്നില്ലെന്നാണ് പരാതി.
ബേക്കൽ: (KasargodVartha) ഓസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പത്തു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
കോട്ടിക്കുളം തൃക്കണ്ണാട്ടെ കെ രമേശന്റെ പരാതിയിലാണ് ബെംഗ്ളൂറിലെ കെ കെ മനോജ് കുമാർ, വയനാട്ടെ ഷൈജു പൗലോസ് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തത്.
2022 മാർച് ഒമ്പതിന് പ്രതികൾ ആവശ്യപ്പെട്ട പ്രകാരം വിസക്ക് പരാതിക്കാരൻ ബാങ്ക് അകൗണ്ട് വഴി പത്തുലക്ഷം രൂപ അയച്ചു കൊടുക്കുകയും പിന്നീട് വിസയോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
#visascam #australia #kerala #fraud #police #financialfraud #beware