കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 8 പേരില്‍ നിന്നായി 16,88 ലക്ഷം രൂപ തട്ടി; യുവാവിനും യുവതിക്കുമെതിരെ കേസ്
Mar 5, 2020, 13:05 IST
കാസര്‍കോട്: (www.kasargodvartha.com 05.03.2020) കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുപേരില്‍ നിന്നായി 16,88 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ യുവാവിനും യുവതിക്കുമെതിരെ പോലീസ് കേസെടുത്തു. ഉളിയത്തടുക്ക ഹിദായത്ത് നഗറിലെ ജോര്‍ജ് ജോസഫിന്റെ മകന്‍ ജെറിന്‍ ജോര്‍ജിന്റെ (22) പരാതിയില്‍ മഹാരാഷ്ട്ര സ്വദേശി അഷ്ഫാഖ് നിസാര്‍ കിരാണി (29), കര്‍ണാടക പുത്തൂര്‍ സ്വദേശിനി അനൂപ മേരി (25) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ജെറിന്‍ ജോര്‍ജും സുഹൃത്തുക്കളായ ശബീന്‍, ജിസ്‌മോള്‍, ഇര്‍ഷാദ്, ഉനൈസ്, സജിലാല്‍, ബിന്‍സ്, പ്രജ്വല്‍ എന്നിവരാണ് തട്ടിപ്പിനിരയായത്. കാനഡ വിസയ്ക്കായി 2018 ഒക്ടോബര്‍ 18ന് രണ്ടു ലക്ഷം രൂപ അയച്ചുകൊടുക്കുകയും എട്ടു മാസത്തിന് ശേഷം വീണ്ടും 11,000 രൂപയും അയച്ചുകൊടുത്തു. നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സംഘം കൊറിയര്‍ വഴിയായി രണ്ടു ലക്ഷം രൂപയുടെ ചെക്ക് അയച്ചുകൊടുത്തു. പിന്നീട് വിസ കിട്ടാതെ വന്നതോടെ ചെക്കുമായി ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് തട്ടിപ്പിനിരയായതായി വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Kasaragod, News, Kerala, Cheating, case, Woman, Youth, Police, complaint, Crime, Visa cheating; Case against 2 < !- START disable copy paste -->