city-gold-ad-for-blogger

കുട്ടിയെ പീഡിപ്പിച്ച കേസ്: വികാരി പോൾ തട്ടുപറമ്പിൽ കീഴടങ്ങി

Father Paul Thattuparambil surrendering in Kasaragod court
Photo: Special Arrangement
  • അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരിയായിരുന്നു ഇദ്ദേഹം.

  • മെയ് 15 മുതൽ ഓഗസ്റ്റ് 13 വരെയാണ് ഉപദ്രവം നടന്നത്.

  • സ്കൂളിലെ കൗൺസിലിംഗിലാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്.

  • ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു.

  • പ്രതിയെ കണ്ടെത്താൻ മൂന്ന് പ്രത്യേക അന്വേഷണ സ്ക്വാഡുകൾ രൂപീകരിച്ചിരുന്നു.

ചിറ്റാരിക്കാൽ: (KasargodVartha) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പള്ളി വികാരി കാസർകോട് കോടതിയിൽ കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരിയായിരുന്ന ഫാ. പോൾ തട്ടുപറമ്പിൽ ആണ് ശനിയാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരായത്.

16 വയസ്സുകാരനെ നിരവധി തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പരാതി ഉയർന്നതിന് പിന്നാലെ ഫാ. പോൾ തട്ടുപറമ്പിൽ ഒളിവിൽ പോയിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താനായി ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. 

പ്രതിയെ പിടികൂടുന്നതിനായി മൂന്ന് പ്രത്യേക അന്വേഷണ സ്ക്വാഡുകൾ രൂപീകരിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ബന്ധുക്കളെയും മറ്റും വികാരി ബന്ധപ്പെട്ടതായി വ്യക്തമായതിനെ തുടർന്നാണ് പോലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്.

2024 മെയ് 15 മുതൽ ഓഗസ്റ്റ് 13 വരെയുള്ള ദിവസങ്ങളിൽ പോൾ തട്ടുപറമ്പിൽ 16 വയസ്സുകാരനെ പീഡിപ്പിച്ചുവെന്നാണ് പരാതി. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 

തുടർന്ന് അധികൃതർ ചൈൽഡ് ലൈനിന് വിവരം കൈമാറി. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുമായി ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാൾ ഒളിവിൽ പോയത്.

കീഴടങ്ങിയ വികാരിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക

Article Summary: Vicar surrenders in POCSO case, police seek custody.

#POCSO #Kasaragod #KeralaNews #VicarSurrender #CrimeNews #PoliceCustody

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia