city-gold-ad-for-blogger

Vigilance Raid | ആര്‍ടി ഓഫീസില്‍ വിജിലന്‍സ് പരിശോധന; എംവിഐയുടെ കയ്യില്‍ നിന്നും 7130 രൂപയും ഇടപാടുക്കാരുടെ പക്കല്‍ നിന്നും 45,140 രൂപയും പിടിച്ചെടുത്തു

വെള്ളരികുണ്ട്: (www.kasargosdvartha.com) സബ് ആര്‍ ടി ഓഫിസില്‍ വിജിലന്‍സ് ഡിവൈഎസ്പി കെ വി വേണുഗോപാലും സംഘവും മിന്നല്‍ പരിശോധന നടത്തി. എം വി ഐയുടെ കയ്യില്‍ നിന്ന് അനധികൃതമായി കൈവശംവെച്ച 7130 രൂപയും ഇദ്ദേഹത്തിന്റെ കാബിനില്‍ കൈക്കൂലി നല്‍കാന്‍ പോയ ആറ് ഇടപാടുക്കാരുടെ കയ്യില്‍ നിന്നും 45140 രൂപയും പിടിച്ചെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

                    
Vigilance Raid | ആര്‍ടി ഓഫീസില്‍ വിജിലന്‍സ് പരിശോധന; എംവിഐയുടെ കയ്യില്‍ നിന്നും 7130 രൂപയും ഇടപാടുക്കാരുടെ പക്കല്‍ നിന്നും 45,140 രൂപയും പിടിച്ചെടുത്തു

കൈക്കൂലി നല്‍കാന്‍ ഏജന്റ്മാർ ക്യൂ നില്‍ക്കുന്ന അപൂര്‍വ കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിഞ്ഞതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. വെളിയാഴ്ച നടന്ന ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്തവരെ വിജയിപ്പിച്ചതിന് കൈക്കൂലി നല്‍കാന്‍ പോയതാണ് ഏജന്റ്മാർ.

വെള്ളിയാഴ്ച 70 ഓളം ആളുകളാണ് ടെസ്റ്റിന് ഹാജരായത്. എല്ലാവരും വിവിധ ഡ്രൈവിംഗ് സ്‌കൂളുകാരുടെ ആളുകളായാണ് വരുന്നത്. നേരിട്ട് ഹാജരായാല്‍ പല കാരണങ്ങള്‍ പറഞ്ഞും ടെസ്റ്റ് തോല്‍പിക്കുന്നതുകൊണ്ട് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാരുടെ ആളുകളായി മാത്രമെ ഹാജരാക്കുന്നുള്ളൂ.
           
Vigilance Raid | ആര്‍ടി ഓഫീസില്‍ വിജിലന്‍സ് പരിശോധന; എംവിഐയുടെ കയ്യില്‍ നിന്നും 7130 രൂപയും ഇടപാടുക്കാരുടെ പക്കല്‍ നിന്നും 45,140 രൂപയും പിടിച്ചെടുത്തു

ഓരോ ആളില്‍ നിന്നും 500 രൂപ വീതം പിരിച്ച് കൈക്കൂലി നല്‍കുന്നു. കൂടാതെ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ടിഫികറ്റ് നല്‍കുന്നതും മൈതാനത്തില്‍വെച്ച് വാഹനങ്ങള്‍ പരിശോധിച്ചാണ്. ഇതിന്റെയൊക്കെ കൈക്കൂലി നല്‍കുന്നതിനാണ് പണവുമായി ഏജന്റ്മാർ ഓഫിസിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

വിജിലന്‍സ് സംഘം രാവിലെ ടെസ്റ്റ് മൈതാനം മുതല്‍ രഹസ്യമായി പിന്തുടര്‍ന്നാണ് ഓഫിസില്‍വെച്ച് പിടികൂടിയത്. വിജിലന്‍സ് ഡി വൈ എസ് പി കെ വി വേണുഗോപാലിന് പുറമെ അസി. സബ് ഇന്‍സ്‌പെക്ടര്‍ വി ടി സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി കെ രഞ്ജിത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ കെ പ്രമോദ് കുമാര്‍, ടി വി രതീഷ്, ജില്ലാ പ്ലാനിംഗ് ഓഫിസിലെ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ പി വി ബൈജു എന്നിവരുമുണ്ടായിരുന്നു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, RTO, Vigilance-Raid, Vigilance, Crime, Vellarikundu, Investigation, Vellarikundu: Vigilance raid at RT office. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia