city-gold-ad-for-blogger

വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിനോദയാത്ര പുറപ്പെടാനിരുന്ന ബസുകൾ മോഡിഫിക്കേഷൻ ആരോപിച്ച് ജോയിൻ്റ് ആർടിഒ തടഞ്ഞു; വിദ്യാർഥികളുടെ യാത്ര മൂന്നര മണിക്കൂർ വൈകി

image illustrating a tourist bus and students ready for a school excursion
Photo: Special Arrangement

● നിയമവിരുദ്ധമായ ലൈറ്റുകളും സൗണ്ട് സിസ്റ്റങ്ങളും ഉൾപ്പെടെയുള്ള മോഡിഫിക്കേഷനുകൾ ആരോപിച്ചായിരുന്നു നടപടി.
● ഉച്ചയ്ക്ക് ഒരു മണിയോടെ പുറപ്പെടേണ്ടിയിരുന്ന യാത്ര ഉദ്യോഗസ്ഥരെത്തിയതോടെ തടസ്സപ്പെട്ടു.
● നവംബർ 12-ന് തന്നെ രേഖാമൂലം അപേക്ഷ നൽകിയിരുന്നതായി പ്രിൻസിപ്പൽ ഫാദർ സന്തോഷ്‌ പീറ്റർ വ്യക്തമാക്കി.
● പരപ്പ സ്കൂൾ അധികൃതർ സമർപ്പിച്ച അപേക്ഷ നോക്കിയാണ് ജോയിന്റ് ആർ ടി ഒ നടപടിയെടുത്തതെന്ന് പിന്നീട് വ്യക്തമായി.

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasargodVartha) സെൻ്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിനോദയാത്രയ്ക്കായി പുറപ്പെടാൻ തയ്യാറെടുത്ത ബസുകൾ ജോയിൻ്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ തടഞ്ഞത് ചർച്ചയായി. വിനോദയാത്രയ്ക്ക് വേണ്ടി എത്തിയ മൂന്ന് ബസുകളിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾ വരുത്തിയിട്ടുണ്ടെന്ന് കാട്ടിയായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി.

മൈസൂർ-ചിക്ക്മംഗളൂരു റൂട്ടിലേക്ക് പോകാനായി നിശ്ചയിച്ചിരുന്ന ബസുകളിലാണ് അനധികൃതമായ ലൈറ്റുകളും സൗണ്ട് സിസ്റ്റങ്ങളും ഉൾപ്പെടെയുള്ള മോഡിഫിക്കേഷനുകൾ നടത്തിയിട്ടുണ്ടെന്ന വാദം ഉന്നയിച്ച് യാത്ര തടഞ്ഞത്. ഉച്ചയ്ക്ക് ഒരു മണിയോടെ പുറപ്പെടേണ്ടിയിരുന്ന വിനോദയാത്രയിൽ 102 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. എന്നാൽ യാത്ര പുറപ്പെടുന്ന സമയത്ത് ഉദ്യോഗസ്ഥരെത്തി ബസുകൾ തടയുകയായിരുന്നു.

അപേക്ഷയിലെ ആശയക്കുഴപ്പവും പ്രതിഷേധവും

നവംബർ 12-ാം തീയതി തന്നെ വിനോദയാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാഹനത്തിൻ്റെ നമ്പറുകൾ സഹിതം ആർ.ടി.ഒ. ഓഫീസിൽ രേഖാമൂലം അറിയിച്ചിരുന്നതായും, എന്നാൽ യാത്രയ്ക്ക് അനുമതി നൽകുകയോ തള്ളിക്കളയുകയോ ചെയ്യുന്ന ഒരു നടപടിയും ആർ.ടി.ഒ.യുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്നും സ്കൂൾ പ്രിൻസിപ്പൽ ഫാ. സന്തോഷ്‌ പീറ്റർ വ്യക്തമാക്കി.

സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്ര ജോയിൻ്റ് ആർ.ടി.ഒ. തടഞ്ഞത് അറിഞ്ഞ് സ്ഥലത്ത് എത്തിയ ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജു കട്ടക്കയം, വാർഡ് മെമ്പർ ഷോബി ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവരോട് കാര്യങ്ങൾ സംസാരിക്കാൻ കൂട്ടാക്കാതെ ബസുകൾ പിടിച്ചെടുക്കാൻ നിർദേശം നൽകി മടങ്ങാൻ തുടങ്ങിയ ഉദ്യോഗസ്ഥൻ്റെ നടപടി അവിടെ കൂടിയവരുടെ പ്രതിഷേധത്തിന് ഇടയാക്കി.

പിന്നീട് ആർ.ടി.ഒ. ഓഫീസിൽ നടന്ന ചർച്ചകളിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് ബസുകൾ പിടികൂടുന്നതെന്നും, രേഖകൾ ഓഫീസിൽ സമർപ്പിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വാദിച്ചു. എന്നാൽ സ്കൂൾ പ്രിൻസിപ്പൽ കഴിഞ്ഞ 12-ന് തന്നെ വാഹനങ്ങളുടെ രേഖകളും ഡ്രൈവർമാരുടെ ലൈസൻസും കുട്ടികളുടെ എണ്ണവും പോകുന്ന സ്ഥലങ്ങളും അടങ്ങിയ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൻ്റെ കൈപ്പറ്റ് റസീറ്റും അദ്ദേഹം വാങ്ങിയിരുന്നു.

ഒടുവിൽ അനുമതി

പ്രിൻസിപ്പൽ നൽകിയ ഈ അപേക്ഷ ജോയിൻ്റ് ആർ.ടി.ഒ.യുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പരപ്പ സ്കൂൾ അധികൃതർ സമർപ്പിച്ച അപേക്ഷ നോക്കിയാണ് ജോയിൻ്റ് ആർ.ടി.ഒ. വെള്ളരിക്കുണ്ട് സ്കൂൾ വിനോദയാത്ര തടഞ്ഞത്. ആശയക്കുഴപ്പം മനസ്സിലാക്കിയ ജോയിൻ്റ് ആർ.ടി.ഒ. വാഹനത്തിൻ്റെ മോഡിഫിക്കേഷനിൽ നടപടിയെടുക്കാൻ തീരുമാനിച്ചതോടെ യാത്ര വീണ്ടും വൈകി.

ഒടുവിൽ വൈകിട്ട് നാലു മണിയോടെ യാതൊരു വിധത്തിലുള്ള സത്യവാങ്മൂലവും എഴുതിവാങ്ങാതെ കുട്ടികളുടെ വിനോദയാത്ര ഇതേ ബസുകളിൽ തുടരാൻ ജോയിൻ്റ് ആർ.ടി.ഒ. അനുമതി നൽകി. തിരുവനന്തപുരം സ്വദേശിയായ ജോയിൻ്റ് ആർ.ടി.ഒ. മൂന്നര മണിക്കൂർ നേരം യാത്ര വൈകിപ്പിച്ചത് വിദ്യാർഥികൾക്ക് മാനസിക പ്രയാസമുണ്ടാക്കിയെന്ന് അധ്യാപകർ പറഞ്ഞു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Joint RTO stopped three tourist buses carrying 102 students of St. Jude's Higher Secondary School in Vellarikundu right before their study tour to Mysore-Chikmagalur. Citing illegal modifications, the official delayed the trip by three and a half hours.

#KasargodVartha #VellarikunduNews #MotorVehicleDepartment #KeralaRTO #StudentTour #MalayalamNews #KasaragodNews #KeralaPolice #StJudesSchool #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Sudheesh Pungamchal
Sudheesh Pungamchal

12 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia