Fraud | പർദ ധരിച്ചെത്തുന്ന സ്ത്രീ പണം നൽകാതെ വൻ തുകയുടെ സാധനങ്ങളുമായി കടന്നുകളയുന്നതായി പരാതി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
● ഉപ്പളയിലെ നിരവധി കടകളെയാണ് ലക്ഷ്യമാക്കിയത്
● 5000-10000 രൂപയുടെ വരെ സാധനങ്ങൾ മോഷ്ടിച്ചു
● പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചു
ഉപ്പള: (KasargodVartha) പർദ ധരിച്ചെത്തുന്ന സ്ത്രീ പണം നൽകാതെ വൻ തുകയുടെ സാധനങ്ങളുമായി കടന്നു കളയുന്നതായി വ്യാപാരികളുടെ പരാതി. ഏറ്റവും ഒടുവിൽ ഉപ്പള ബസ് സ്റ്റാൻഡിലെ ഉമർ ഫൈസലിൻ്റെ ഉടമസ്ഥതയിലുള്ള ഹവ്വ മാർട് എന്ന ഡ്രൈ ഫ്രൂട്, ചോക്ലേറ്റ്, ബേകറി സ്ഥാപനത്തിൽ എത്തി 5,000 രൂപയുടെ ഡ്രൈ ഫ്രൂട് വാങ്ങി പണം നൽകാതെ കടന്നുകളഞ്ഞതായി വ്യാപാരി പറയുന്നു. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അടുത്ത ഏതാനും നാളുകളിലായി ഉപ്പളയിലെ പ്രധാന തുണിക്കടകൾ, സൂപർ മാർകറ്റ്, അനാധി കടകൾ, സ്വർണക്കടകൾ എന്നിവിടങ്ങിലും ഇതേ രീതിയിലുള്ള തട്ടിപ്പ് നടന്നതായി വ്യാപാരികൾ വ്യക്തമാക്കി. എല്ലായിടത്തും പർദ ധരിച്ചെത്തിയാണ് തട്ടിപ്പ് നടന്നത്. 5000, 10000 എന്ന രീതിയിലാണ് തട്ടിപ്പ് നടന്നതെന്നാണ് വിവരം.
വ്യാപാരികൾ പൊലീസിൽ പരാതി നൽകാനൊന്നും മെനക്കെടാത്തത് കൊണ്ട് തട്ടിപ്പ് ആവർത്തിക്കപ്പെടുകയാണ്. തട്ടിപ്പ് വ്യാപകമായതോടെ വ്യാപാരികൾ മറ്റുകടകൾക്കെല്ലാം ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകാനും ആലോചിക്കുന്നുണ്ട്. ആർക്കും സംശയം തോന്നാത്ത വിധം അതിസമർത്ഥമായാണ് തട്ടിപ്പുകാരിയുടെ നീക്കങ്ങൾ എന്നതും ശ്രദ്ധേയമാണ്.
#UppalaTheft, #KeralaCrime, #CCTVFootage, #VeiledWoman, #FraudAlert