Killing | കാരറ്റ് വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; റാന്നിയില്‍ കടയുടമ വെട്ടേറ്റ് മരിച്ചു
പത്തനംതിട്ട: (KasargodVartha) റാന്നിയില്‍ പച്ചക്കറി കച്ചവടക്കാരന്‍ വെട്ടേറ്റ് മരിച്ചു (Killed). അങ്ങാടി എസ്ബിഐയ്ക്ക് മുന്‍പില്‍ കട നടത്തുന്ന ചേത്തയ്ക്കല്‍ സ്വദേശിയായ അനില്‍ കുമാര്‍ (Anil Kumar-45) ആണ് മരിച്ചത്. ആക്രമണത്തില്‍ അനിലിന്റെ ഭാര്യ മഹാലക്ഷ്മിക്കും വെട്ടേറ്റിട്ടുണ്ട് (Injured). സംഭവത്തിന് പിന്നാലെ പ്രദീപ് എന്നയാളെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു (Custody).
കൃത്യത്തെ കുറിച്ച് റാന്നി പൊലീസ് പറയുന്നത്: തിങ്കളാഴ്ച രാത്രി 10.50നായിരുന്നു പ്രദേശവാസികളെ നടുക്കിയ സംഭവം. പച്ചക്കറി വാങ്ങുന്നതിനെച്ചൊല്ലിയാണ് വഴക്ക് നടന്നത്. കാരറ്റിന്റെ തൂക്കം കുറഞ്ഞെന്ന് ആരോപിച്ചുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
രാത്രി സ്‌കൂട്ടറില്‍ കടയിലെത്തിയ പ്രദീപ് കാരറ്റ് വാരിയെടുക്കുന്നത് അനില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മര്‍ദിക്കുകയും സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മാരകായുധം ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. തടസ്സം പിടിക്കാനെത്തിയപ്പോഴാണ് മഹാലക്ഷ്മിക്കും സാരമായി പരുക്കേറ്റത്. ഇവരെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
#RanniMurder #KeralaCrime #VegetableVendor #JusticeForAnil #WeightDispute #PoliceArrest