മുഖ്യമന്ത്രി വി ഡി സതീഷൻ്റെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമിച്ച് പ്രചരിപ്പിച്ചതായി പരാതി; 2 പേർക്കെതിരെ കേസ്
● ഈസ്റ്റ് ഏളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എ ജോർജാണ് പരാതിക്കാരൻ
● ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്
● 'ഈസ്റ്റ് ഏളേരി' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ചിത്രം അപമാനകരമായ രീതിയിൽ പങ്കുവെച്ചത്
● ചിറ്റാരിക്കാൽ സബ് ഇൻസ്‌പെക്ടർ എം പി മനോജ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി
ചിറ്റാരിക്കാൽ: (KasargodVartha) മുഖ്യമന്ത്രി വി ഡി സതീഷൻ്റെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈസ്റ്റ് ഏളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ എ ജോർജ് നൽകിയ പരാതിയിലാണ് നടപടി.
പരാതിപ്രകാരം, മേയ് 30-ന് രാവിലെ 'ഈസ്റ്റ് ഏളേരി' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ സമൂഹത്തിൽ കലാപം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മുഖ്യമന്ത്രി വി ഡി സതീഷൻ്റെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമിച്ച് അപമാനകരവും പ്രകോപനപരവുമായ രീതിയിൽ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതി ലഭിച്ചതിനെ തുടർന്ന് ചിറ്റാരിക്കാൽ പോലീസ് ബിഎൻഎസ് 336(4), 192 വകുപ്പുകളും കേരള പോലീസ് ആക്ട് 120(o) വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ചിറ്റാരിക്കാൽ സബ് ഇൻസ്‌പെക്ടർ എം പി മനോജ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Chittarikkal police registered a case against two individuals for allegedly creating and sharing a morphed, semi-nude image of Chief Minister VD Satheesan in a local WhatsApp group to instigate unrest.
#Chittarikkal #KasaragodNews #KeralaPolice #CyberCrime #FakeNews #VDSatheesan #RenuNews






