Crime | കാസര്‍കോട് ഡിപോയില്‍ കര്‍ണാടക ആര്‍ടിസി ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തതായി പരാതി; മദ്യപന്‍മാരുടെ വിഹാരകേന്ദ്രമെന്ന് പ്രദേശവാസികള്‍
യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സ്ഥാപിച്ച സ്റ്റീല്‍ കസേരകള്‍ ഒടിച്ച് നശിപ്പിച്ച നിലയിലും കാണപ്പെട്ടു. യാത്രക്കാരും മദ്യപരുടെ ശല്യം കാരണം പൊറുതിമുട്ടുന്നു.
കാസര്‍കോട്: (KasargodVartha) കെഎസ്ആര്‍ടിസി ഡിപോയില്‍ (KSRTC Depot) കര്‍ണാടക ആര്‍ടിസി (Karnataka RTC) ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്ത നിലയില്‍. ഡിപോയുടെ കിഴക്ക് ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക ആര്‍ടിസി ബസിന്റെ ചില്ലാണ് എറിഞ്ഞ് തകര്‍ത്ത നിലയില്‍ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.
യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സ്ഥാപിച്ച സ്റ്റീല്‍ കസേരകള്‍ ഒടിച്ച് നശിപ്പിച്ച നിലയിലും കാണപ്പെട്ടു. അക്രമത്തില്‍ 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഡിപ്പോ ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാത്രി ആയാല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം മദ്യപരുടെ താവളമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെ വെളിച്ച സൗകര്യം പോലും ഇല്ല. സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന മില്‍മ ബസിന്റെ മറപറ്റി തൊട്ടടുത്ത ബിവറേജ് മദ്യശാലയില്‍ നിന്നും മദ്യം വാങ്ങി കഴിക്കുന്നതായി പ്രദേശവാസികളും യാത്രക്കാരും പറയുന്നു.
ഡിപോ കെട്ടിടത്തിലെയും സമീപത്തെയും കടകള്‍ അടച്ച് പോകുന്നതോടെ ഇവിടം കൂരിരുട്ടാണ്. രാത്രിയില്‍ ഇടയ്ക്ക് മാത്രം വരുന്ന ബസുകളും കയറാന്‍ വരുന്ന യാത്രക്കാരും മദ്യപരുടെ ശല്യം കാരണം പൊറുതിമുട്ടുകയാണ്.
#KSRTC #Vandalism #Kasargod #Kerala #India #PublicTransport #Crime #BusDepot #Damage #PoliceInvestigation #DrunkAndDisorderly #PublicProperty