Crime | റൊട്ടി മാവില്‍ മനുഷ്യ വിസര്‍ജ്ജനം കലര്‍ത്തിയെന്നാരോപണം; 32 കാരിയായ ജോലിക്കാരി അറസ്റ്റില്‍
● ചെറിയ കാര്യങ്ങള്‍ക്ക് ശാസിക്കുന്നതിന്റെ പ്രതികാരം.
● സംഭവം പുറത്തായത് കരള്‍ സംബന്ധമായ അസുഖം വന്നതോടെ.
● പാചകക്കാരിയെ അറസ്റ്റ് ചെയ്തത് ഗാസിയാബാദ് പോലീസ്.
ഗാസിയാബാദ്: (KasargodVartha) റൊട്ടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാവില്‍ മനുഷ്യ മൂത്രം കലര്‍ത്തിയെന്നാരോപിച്ച് ജോലിക്കാരിയെ അറസ്റ്റ് ചെയ്തു. റീന (Reena) എന്ന 32 കാരിയായ പാചക തൊഴിലാളിയെയാണ് അറസ്റ്റ് ചെയ്തത്. യുവതി ചപ്പാത്തി മാവില്‍ മനുഷ്യവിസര്‍ജ്യം കലര്‍ത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഗാസിയാബാദ് പൊലീസ് പറയുന്നത്: ശാന്തി നഗര്‍ കോളനിയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഗൗതമിന്റെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു റീന. ഇദ്ദേഹത്തിന്റെ ക്രോസിംഗ് റിപ്പബ്ലിക്കിന്റെ GH-7 സൊസൈറ്റിയിലെ ഫ്‌ലാറ്റില്‍ എട്ട് വര്‍ഷത്തോളമായി ജോലി ചെയ്യുകയും എന്നിട്ടും ചെറിയ കാര്യങ്ങള്‍ക്ക് തന്നെ ശാസിക്കുകയും ചെയ്യുന്ന തൊഴിലുടമയോടുള്ള പ്രതികാരമായാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് യുവതി മൊഴി നല്‍കി.
അടുത്തിടെയായി വീട്ടുടമസ്ഥയായ നിതിന്‍ ഗൗതമിന്റെ ഭാര്യ രൂപത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് കരള്‍ സംബന്ധമായ അസുഖം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വേലക്കാരിയുടെ പാചകത്തില്‍ സംശയിച്ചത്. തുടര്‍ന്ന് അടുക്കളയില്‍ വേലക്കാരിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഗൗതം തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് രഹസ്യമായി വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇതിലാണ് വേലക്കാരി മാവില്‍ മൂത്രം കലര്‍ത്തുന്നത് പകര്‍ത്തിയത്.
കുടുംബം നല്‍കിയ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ തിങ്കളാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ചൊവ്വാഴ്ച റീനയെ അറസ്റ്റ് ചെയ്തു. ഗാസിയാബാദ് എസിപി ലിപി നാഗയച്ചിന്റെ നേതൃത്വത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
നേരത്തെ ചപ്പാത്തി മാവില്‍ തുപ്പിയ സംഭവത്തില്‍ സഹറന്‍പുര്‍ ജില്ലയിലെ ഒരു ഭക്ഷണശാലയില്‍നിന്ന് കൗമാരക്കാരനെ പിടികൂടിയിരുന്നു.
#foodcontamination #domesticworker #crime #India #Ghaziabad #foodsafety #health #arrest