city-gold-ad-for-blogger

ഉപ്പള വെടിവെപ്പ് കേസിൽ ട്വിസ്റ്റ്; ഓൺലൈൻ ഗെയിം പ്രേരണയിൽ കുട്ടി എയർഗൺ ഉപയോഗിച്ച് സ്വയം വെടിവെച്ചതെന്ന് കണ്ടെത്തൽ

Uppala Shooting Case Twist Minor Used Air Gun Under Influence of Online Game Police Investigation Reveals Truth
Photo: Arranged

● മഞ്ചേശ്വരം പോലീസ് ഉടൻ അന്വേഷണം ആരംഭിക്കുകയും എയർഗണും വെടിയുണ്ടയും പിടിച്ചെടുക്കുകയും ചെയ്തു.
● വീടിനോടനുബന്ധിച്ചുള്ള സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും വിശദമായി പരിശോധിച്ചു.
● ജില്ലാ പോലീസ് മേധാവി ബി വി വിജയ് ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ്‌ അന്വേഷണം നടന്നത്‌.

ഉപ്പള: (KasarghodVartha)ഹിദായത്ത് നഗറിൽ പ്രവാസിയുടെ വീടിന് നേരെ വെടിവെപ്പ് നടന്നുവെന്ന വാർത്തയിലൂടെ നാടിനെ നടുക്കിയ സംഭവത്തിൻ്റെ സത്യാവസ്ഥ പുറത്തായി. ഓൺലൈൻ ഗെയിമിൻ്റെ സ്വാധീനത്തിൽപ്പെട്ട കുട്ടിയാണ് രസത്തിനായി എയർഗൺ ഉപയോഗിച്ച് സ്വയം വെടിവെച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു.

പരാതിയും അന്വേഷണവും


നവംബർ 8, 2025 വൈകുന്നേരം ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. കുട്ടി വീട്ടിൽ തനിച്ചായിരുന്നപ്പോൾ അജ്ഞാതൻ വീട്ടിലേക്ക് വെടിവെപ്പ് നടത്തി എന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സംഭവം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്ത പോലീസ് ഉടൻ അന്വേഷണം തുടങ്ങി. വീട്ടിനോടനുബന്ധിച്ചുള്ള സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും വിശദമായി പരിശോധിച്ചു. ശേഖരിച്ച തെളിവുകളിൽ പരസ്പരവിരുദ്ധത കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോഴാണ് വെടിവെപ്പ് സംബന്ധിച്ച സത്യാവസ്ഥ പുറത്തുവന്നത്.


ഓൺലൈൻ ഗെയിമിൻ്റെ സ്വാധീനം

കുട്ടി നൽകിയ മൊഴിയനുസരിച്ച്, ഓൺലൈൻ ഗെയിമിലെ നിർദേശങ്ങൾ പിന്തുടർന്നാണ് എയർഗൺ ഉപയോഗിച്ച് സ്വയം വെടിവെച്ചത്. തുടർന്ന് വീട്ടുകാർ ശാസിക്കുമെന്ന ഭയം കാരണം, 'വെള്ള കാർ വന്ന് വെടിവെച്ചു' എന്ന് കുട്ടി പറയുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു.
പോലീസ് കുട്ടിയിൽ നിന്ന് എയർഗണും വെടിയുണ്ടയും പിടിച്ചെടുത്തിട്ടുണ്ട്. തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നതും, ഓൺലൈൻ ഗെയിമിൻ്റെ സ്വാധീനം എത്രത്തോളം ആയിരുന്നുവെന്നതും വിശദമായി അന്വേഷിക്കുമെന്ന് മഞ്ചേശ്വരം ഇൻസ്പെക്ടർ പി. അജിത്ത് കുമാർ അറിയിച്ചു.
ജില്ലാ പോലീസ് മേധാവി ബി.വി. വിജയ് ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം, എ.എസ്.പി. ഡോ. എം. നന്ദഗോപൻ്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടന്നത്. ഇൻസ്പെക്ടർ പി. അജിത്ത് കുമാർ, എസ്.ഐ.മാരായ ഉമേഷ് കെ.ആർ., വൈഷ്ണവ് രാമചന്ദ്രൻ, ശബരികൃഷ്ണൻ, എ.എസ്.ഐ. അജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഈ കേസ് അന്വേഷിച്ചത്.

ക്ഷമാപണം:

നേരത്തെ ഇത് സംബന്ധിച്ച് നൽകിയ വാർത്താ റിപ്പോർട്ടിൽ, സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് വിഷയമോ ഗുണ്ടാ സംഘങ്ങളുടെ പ്രശ്‌നങ്ങളോ ആയി ബന്ധപ്പെട്ടതാണെന്ന് സംശയിക്കുന്നതായി സൂചന നൽകിയിരുന്നു. എന്നാൽ, മഞ്ചേശ്വരം പോലീസിൻ്റെ സമഗ്രാന്വേഷണത്തിൽ ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്.

കുട്ടിയുടെ തെറ്റായ മൊഴിയാണ് സംഭവത്തിന് പിന്നിൽ എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ലഭ്യമായ വിവരങ്ങളിൽ നിന്ന് വസ്തുതകൾ പരിശോധിക്കുന്നതിൽ വന്ന ശ്രദ്ധക്കുറവിനും പിഴവിനും ഞങ്ങൾ നിർവ്യാജം ഖേദിക്കുന്നു. കൂടുതൽ കൃത്യമായ വിവരങ്ങൾ നൽകാനും സത്യസന്ധത ഉയർത്തിപ്പിടിക്കാനും കാസർകോട് വാർത്ത പ്രതിജ്ഞാബദ്ധമാണ്.
-എഡിറ്റർ
 

ഓൺലൈൻ ഗെയിമുകളുടെ സ്വാധീനം കുട്ടികളിൽ എത്രത്തോളമുണ്ട്‌? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Uppala shooting case twist minor fired air gun due to online game influence.

#Uppala #AirGun #OnlineGame #PoliceTwist #Kasargod #KeralaPolice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia