Investigation | ദിര്‍ഹമാണെന്ന് പറഞ്ഞ് കടലാസ് കെട്ട് കാണിച്ച് വ്യാപാരിയില്‍ നിന്നും 3 ലക്ഷം തട്ടിയതായി പരാതി; ബംഗാള്‍ സ്വദേശികളായ 2 പേരെ പൊലീസ് തിരയുന്നു
Mar 10, 2023, 20:06 IST
ഉപ്പള: (www.kasargodvartha.com) ദിര്‍ഹമാണെന്ന് പറഞ്ഞ് കടലാസ് കെട്ട് കാണിച്ച് തെറ്റിദ്ധരിപ്പിച്ച് ഉപ്പളയിലെ വ്യാപാരിയായ കാസര്‍കോട് സ്വദേശിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ ബംഗാള്‍ സ്വദേശികളായ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് തിരയുന്നു.
പൊലീസ് പറയുന്നത്: വ്യാപാരിയായ ആനന്ദന്റെ പരാതിയില്‍ ബംഗാള്‍ സ്വദേശികളായ രാജു, ഹാസിം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയോടെ ഉപ്പള പത്വാടി റോഡിലാണ് തട്ടിപ്പ് നടന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആനന്ദന്റെ കടയിലെത്തിയ രാജു സൗഹൃദം നടിച്ച് ഫോണ്‍ നമ്പര്‍ വാങ്ങിപോയിരുന്നു. ദിര്‍ഹം ഇടപാടുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് പലതവണ ഫോണിലൂടെ ബന്ധപ്പെട്ട് കടയില്‍ മറ്റൊരാള്‍ തനിക്കുള്ള ദിര്‍ഹം എത്തിച്ചിരുന്നോയെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാജു ആനന്ദന്റെ കടയിലെത്തി കുറച്ച് ദിര്‍ഹം കാണിച്ചതിനെതുടര്‍ന്ന് താന്‍ വാങ്ങാമെന്ന് ആനന്ദന്‍ പറഞ്ഞപ്പോള്‍ തന്റെ സുഹൃത്ത് ഹാസിമിന്റെ കൈവശം കൂടുതല്‍ ദിര്‍ഹം ഉണ്ടെന്നും മൂന്ന് ലക്ഷം രൂപയുമായി ഉപ്പളയില്‍ എത്തിയാല്‍ അതിന് കണക്കായ ദിര്‍ഹം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഇതനുസരിച്ച് പണവുമായി വ്യാഴാഴ്ച ഉച്ചയോടെ ഉപ്പള ടൗണിലെത്തിയ ആനന്ദനെ രാജു പത്വാടി റോഡില്‍ കൂട്ടികൊണ്ടു പോയി ഹാസിമിനെ വിളിച്ച് വരുത്തി. ഇതിനിടെ കടലാസ് കെട്ടുകള്‍ക്ക് മുകളില്‍ മാത്രം ദിര്‍ഹം വെച്ച് പറ്റിക്കുകയായിരുന്നു.
പണം കൈമാറുന്നതിനിടെ രണ്ടുപേരും ആനന്ദനെ തള്ളിയിട്ട് പണവുമായി കടന്നുകളയുകയായിരുന്നുവെന്ന് വ്യാപാരിയുടെ പരാതിയില്‍ പറയുന്നു. മഞ്ചേശ്വരം പൊലീസെത്തി സ്ഥലം പരിശോധിച്ചു. പ്രതികളുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ ബംഗാള്‍ സ്വദേശികളെന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തില്‍ കേസെടുത്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: Latest-News, Kerala, Kasaragod, Uppala, Top-Headlines, Investigation, Complaint, Crime, Merchant, Fraud, Uppala: Police looking two Bengalis in extorted case. < !- START disable copy paste -->