Murder | ഉപ്പളയില്‍ നിര്‍മാണ മേസ്ത്രി വെട്ടേറ്റു മരിച്ചു; ആംബുലന്‍സ് മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ തിരയുന്നു

● പയ്യന്നൂര്‍ സ്വദേശി സുരേഷ് ആണ് മരിച്ചത്.
● അക്രമത്തിന് കാരണം മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമെന്ന് സംശയം.
● മഞ്ചേശ്വരം പൊലീസ് പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി.
ഉപ്പള: (KasargodVartha) നിര്‍മാണ മേസ്ത്രി വെട്ടേറ്റ് മരിച്ചു. പയ്യന്നൂര്‍ സ്വദേശി സുരേഷ് (45) ആണ് മരിച്ചത്. ഉപ്പള ടൗണില്‍വെച്ച് ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് വെട്ടേറ്റത്.
ആംബുലന്‍സ് മോഷണം അടക്കം നിരവധി കേസുകളിലെ പ്രതിയും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുകയും ചെയ്യുന്ന സവാദ് ആണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനെ അറിയിച്ചതായാണ് വിവരം.
വെട്ടേറ്റ് സാരമായി പരുക്കേറ്റ സുരേഷിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ഉപ്പളയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില ഗുരുതരമായതിനാല്‍ പൊലീസ് എത്തി മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
നിര്‍മാണ മേസ്ത്രിയായിരുന്ന സുരേഷ് ഉപ്പളയില്‍ നിര്‍മാണം നടക്കുന്ന ഫ്‌ലാറ്റിന്റെ കാവല്‍ക്കാരനായും ജോലി ചെയ്തു വരികയായിരുന്നു. സുരേഷും സവാദും തമ്മില്‍ ഇതിന് മുമ്പും തര്‍ക്കം നടന്നിരുന്നതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്.
മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിൻ്റെ ഉത്തരവാദിത്തം എന്താണ്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Construction worker was fatally killed in Uppala. The victim, Suresh (45), is a native of Payyannur. Eyewitnesses have identified the suspect as Savad, who has several cases against him, including ambulance theft. Police are searching for the accused.
#Murder #Uppala #KeralaCrime #Stabbing #PoliceSearch #Crime